ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം സംസ്കരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ: നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം സംസ്കരിച്ചു. ധർമ്മപുരിയിൽ നടന്ന വാഹനാപകടത്തിൽ ആയിരുന്നു മരണം. ഷൈൻ ടോമിനും കുടുംബത്തിനും ആശ്വാസവാക്കുകളുമായി ചലച്ചിത്ര മേഖലയിൽ നിന്നും നിരവധി പേരാണ് എത്തിയത്. സംസ്ഥാന സർക്കാറിന് വേണ്ടി സേവിയർ ചിറ്റിലപ്പള്ളി എംഎൽഎ പുഷ്പചക്രം അർപ്പിച്ചു. തൃശ്ശൂർ മുണ്ടൂരിലെ പരിശുദ്ധ കർമ്മല മാതാ പള്ളിയിൽ ആയിരുന്നു സംസ്കാരം. പിതാവിനെ അവസാനമായി കാണാൻ ചികിത്സയിൽ കഴിയുന്ന ഷൈൻ ടോം ചാക്കോ ആംബുലൻസിലാണ് വീട്ടിലെത്തിയത്. ഷൈൻ ടോമിന്റെ അമ്മ മരിയ കാർമൽ സ്ട്രചറിൽ കിടന്നാണ് അന്ത്യോപചാരമർപ്പിച്ചത്.

ഷൈൻ ടോമിനും കുടുംബത്തിനും ആശ്വാസവാക്കുകളുമായി ചലച്ചിത്ര സാമൂഹിക സാംസ്കാരിക മേഖലയിൽ നിന്നും നിരവധി പേരെത്തി. നടൻ ടോവിനോ തോമസ്, സംവിധായകൻ കമൽ, സാന്ദ്ര തോമസ്, നടൻ സൗബിൻ ഷാഹിർ, ഒമര്‍ ലുലു, ടി ജി രവി, ടിനി ടോം തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി സേവിയർ ചിറ്റിലപ്പള്ളി എംഎൽഎ പുഷ്പ ചക്രം അർപ്പിച്ചു.
ഷൈൻ ടോമിനും കുടുംബാംഗങ്ങൾക്കും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടരും. കൈക്ക് പരിക്കേറ്റ ഷൈൻ ടോമിനുള്ള ശസ്ത്രക്രിയ ഉടൻ നടത്തും.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...