നിര്‍മാണം പൂര്‍ത്തീകരിച്ച അതിരപ്പിള്ളി-ചാര്‍പ്പ മഴവില്‍പ്പാലം തുറന്ന് കൊടുക്കണമെന്ന ആവശ്യം ശക്തം

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: നിര്‍മാണം പൂര്‍ത്തീകരിച്ച അതിരപ്പിള്ളി-ചാര്‍പ്പ മഴവില്‍പ്പാലം തുറന്ന് കൊടുക്കണമെന്ന ആവശ്യം ശക്തമാവുന്നു. ചാര്‍പ്പ വെള്ളച്ചാട്ടത്തിന്റെ ഭംഗി അടുത്തറിയാന്‍ സഞ്ചാരികള്‍ക്കായി നിര്‍മിച്ച പാലമാണ് തുറന്നുകൊടുക്കാന്‍ വൈകുന്നത്. പാലം തുറന്ന് കൊടുക്കാന്‍ സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എയുടെ ഭാഗത്ത് നിന്നും ഇടപെടലുകളുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. 2018 ലെ പ്രളയത്തില്‍ നിലവിലുണ്ടായിരുന്ന പാലം തകരാറിലായി. തുടര്‍ന്നാണ് പാലം പൊളിച്ചുപണിയാന്‍ തീരുമാനിച്ചത്. വെള്ളച്ചാട്ടം തൊട്ടടുത്ത് നിന്ന് സുരക്ഷിതമായി കാണാനാവുന്ന തരത്തിലാണ് മഴവില്‍പ്പാലം വിഭാവനം ചെയ്തത്.

ബി.ഡി. ദേവസി എം.എല്‍.എ. ആയിരുന്ന കാലത്ത് പാലം നിര്‍മാണത്തിനായി തുക അനുവദിക്കുകയും നിര്‍മാണം ആരംഭിക്കുകയും ചെയ്തിരുന്നു. ആദ്യഘട്ടത്തില്‍ 57 ലക്ഷവും രണ്ടാംഘട്ടത്തില്‍ 42 ലക്ഷവും വിനോദസഞ്ചാര വകുപ്പിന്റെ ഫണ്ടുപയോഗപ്പെടുത്തിയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. 50 മീറ്റര്‍ നീളത്തിലും നാല് മീറ്റര്‍ വീതിയിലും ആര്‍ച്ച് ആകൃതിയിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ട് 2020 ജൂണ്‍ മാസത്തിലാണ് നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ പ്രവര്‍ത്തികള്‍ കൃത്യമായി നടത്താത്തതിനെ തുടര്‍ന്ന് ആദ്യ കരാറകാരനെ ഒഴിവാക്കി. പുതിയ കരാറുകാരനാണ് ഇപ്പോള്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിജെപി പ്രതിഷേധം : ‘നിലവിലെ സാഹചര്യം ഖേദകരം, യുവാക്കളുടെ ശബ്ദം കേൾക്കണം’ ; പിന്തുണയുമായി...

0
ഡൽഹി : ജന്തർമന്തറിലെ പ്രതിഷേധത്തെ പിന്തുണച്ച് ആത്മീയ നേതാവ് ശ്രീ ശ്രീ...

200 ശതമാനംവരെ ജനറിക് മരുന്നകൾക്ക് തീരുവ : വിപണിയിൽ ഫാർമ കമ്പനികൾക്ക് തിരിച്ചടി

0
ജനറിക് മരുന്നുകൾക്ക് ഘട്ടംഘട്ടമായി തീരുവ വർധിപ്പിക്കാൻ ട്രംപ്. 2028 ഓഗസ്റ്റ് മുതൽ...

ന്യൂയോർക്കിൽ ലീജനേഴ്സ് ഡിസീസ് വ്യാപനം : 4 മരണം, 76 രോഗബാധിതർ

0
ന്യൂയോർക്ക് : ന്യൂയോർക്ക് സിറ്റിയിൽ ലീജനേഴ്സ് ഡിസീസ് വ്യാപനം. 76 പേർക്ക്...

‘മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും എനിക്കെതിരെ പി.ആർ ചെയ്യുന്നു’ ; ആരോപണവുമായി ജോജു...

0
കൊച്ചി : മലയാളത്തിലെ പ്രമുഖ നടനെതിരെ ഗുരുതര ആരോപണവുമായി നടൻ ജോജു...