ഛത്രപതി ശിവാജിയുടെ കൂറ്റന്‍ പ്രതിമ തകര്‍ന്നു വീണു

For full experience, Download our mobile application:
Get it on Google Play

മുംബൈ: മഹാരാഷ്ട്രയിലെ സിന്ദുദുര്‍ഗില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഛത്രപതി ശിവാജിയുടെ കൂറ്റന്‍ പ്രതിമ തകര്‍ന്നു വീണു. 35 അടി ഉയരമുള്ള പ്രതിമ തിങ്കളാഴ്ച ഉച്ചയോടെയാണ് നിലംപൊത്തിയത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 4ന് നാവികസേനാ ദിനത്തിലാണ് പ്രധാനമന്ത്രി പ്രതിമ അനാഛാദനം ചെയ്തത്. ശക്തമായ കാറ്റിലും മഴയിലുമാണ് പ്രതിമ തകര്‍ന്നതെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. നാവികസേനയാണ് പ്രതിമ നിര്‍മിച്ചതും രൂപകല്‍പന ചെയ്തതും. ഛത്രപതി ശിവാജി മഹാരാജിന്റെ പുതിയ പ്രതിമ അതേ സ്ഥലത്ത് നിര്‍മ്മിക്കുമെന്ന് ഞങ്ങള്‍ ഉറപ്പാക്കും. നേവി ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച സ്ഥലം പരിശോധിക്കുമെന്നും ഷിന്‍ഡെ അറിയിച്ചു. അതേസമയം അഴിമതിയും നിര്‍മ്മാണത്തിലെ അപാകതകളുമാണ് പ്രതിമ തകരാന്‍ കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിമ തകര്‍ന്നതില്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി രവീന്ദ്ര ചവാന്‍ സ്ഥലം സന്ദര്‍ശിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കോണ്‍ട്രാക്ടര്‍മാര്‍, ശില്‍പ്പികള്‍ തുടങ്ങിയവര്‍ക്കെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കും എന്ന ചർച്ചകൾ ഉയരുന്നതിനിടെ എതിരഭിപ്രായവുമായി കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗം

0
ഇടുക്കി: മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കും എന്ന ചർച്ചകൾ ഉയരുന്നതിനിടെ എതിരഭിപ്രായവുമായി...

ചെങ്കല്ല് ഇറക്കിയ ശേഷം എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി വീടിനരികിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

0
കാസർകോട്: ചെങ്കല്ല് ഇറക്കിയ ശേഷം എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി...

മാത്തുക്കുട്ടിയുടെ ധീരമായ ഇടപെടല്‍ ഫലം കണ്ടു : അന്ത്യാളൻകാവിലെ കുളവിക്കൂട് നീക്കം ചെയ്തു

0
കോഴഞ്ചേരി : പ്രദേശവാസികളുടെ ഉറക്കം കെടുത്തിയ കൂറ്റൻ കുളവിക്കൂട് സര്‍പ്പ വാളണ്ടിയര്‍...

കെ സി എൽ ടൂർണമെന്റ് : വിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ തിരുവനന്തപുരത്ത്

0
തിരുവനന്തപുരം : കേരളത്തിലെ താരങ്ങൾക്കുള്ള മികച്ച അവസരമാണ് കേരള ക്രിക്കറ്റ് ലീഗെന്ന്...