മല്ലപ്പള്ളി : തിരുമാലിട മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം നാളെ തുടങ്ങും. വൈകിട്ട് ആറിന് തന്ത്രി ഈശ്വരൻ നമ്പൂതിരി കൊടിയേറ്റും. ഏഴിന് കീഴ്വായ്പൂര് എസ്.എച്ച്.ഒ. വിപിൻ ഗോപിനാഥൻ കലാസന്ധ്യ ഉദ്‌ഘാടനം ചെയ്യും. 7.30-ന് ഭജന, ഒൻപതിന് കുചേലവൃത്തം കഥകളി. 16-ന് വൈകിട്ട് 7.30-ന് ഡാൻസ്, എട്ടിന് നാമജപഘോഷലഹരി, 17-ന് രാവിലെ 10.30-ന് ശ്രീവൽസം വേണുഗോപാലിന്റെ പാഠകം, ഉച്ചയ്ക്ക് 12-ന് ഉത്സവബലി ദർശനം, വൈകിട്ട് 7.30-ന് ഡാൻസ്, 8.30-ന് മീനടം ബാബുവിന്റെ ഹരികഥ, 18-ന് വൈകിട്ട് 8.30-ന് മതപാഠശാലാ കുട്ടികളുടെ കലാപരിപാടികൾ, ഒൻപതിന് ഡാൻസ്, 19-ന് രാവിലെ 10.30-ന് കലാമണ്ഡലം അനൂപിന്റെ ചാക്യാർകൂത്ത്, 12-ന് ഉത്സവബലി ദർശനം, വൈകിട്ട് ഏഴിന് തിരുവാതിര, എട്ടിന് ആലപ്പാട് ആദിത്യൻ നയിക്കുന്ന തിരുവനന്തപുരം ട്രാക്‌സിന്റെ ഗാനമേള എന്നിവ നടക്കും.
20-ന് ഉച്ചയ്ക്ക് 12-ന് ഉത്സവബലി ദർശനം, വൈകിട്ട് ഏഴിന് പിന്നൽതിരുവാതിര, 8.30-ന് കുട്ടികളുടെ നൃത്തം അരങ്ങേറ്റം, 21-ന് രാവിലെ 10.30-ന് പി.വി.പ്രസാദിന്റെ പ്രഭാഷണം, 12-ന് ഉത്സവബലി ദർശനം, രാത്രി എട്ടിന് ഗംഗാ ശശിധരന്റെ വയലിൻ കച്ചേരി, 22-ന് രാവിലെ 10.30-ന് രാമചന്ദ്രൻ ഉണ്ണിത്താന്റെ മതപ്രഭാഷണം, 12-ന് ഉത്സവബലി ദർശനം, വൈകിട്ട് ഏഴിന് ഡാൻസ്, ഒൻപതിന് കൊച്ചിൻ സംഘമിത്രയുടെ നാടകം, 23-ന് രാത്രി ഒൻപതിന് വയലിൻ സജിയുടെ ഗാനമേള, 12-ന് പള്ളിവേട്ട. 24-ന് രാവിലെ പത്തിന് ജയലക്ഷ്മി പൊതുവാളിന്റെ സംഗീതക്കച്ചേരി, ഉച്ചയ്ക്ക് 12-ന് ആറാട്ട് സദ്യ, വൈകിട്ട് ആറിന് ആറാട്ട്, എട്ടിന് മല്ലപ്പള്ളി ടൗണിൽ സ്വീകരണം, ദീപക്കാഴ്ച, 12-ന് ഹിഡുംബൻപൂജ, 25-ന് രാത്രി 8.30-ന് കാവടിവിളക്ക്, 26-ന് രാവിലെ എട്ടിന് പരിയാരം ക്ഷേത്രത്തിലേക്ക് കാവടി പുറപ്പാട്, ഒൻപതിന് പാലാ രഞ്ജിനി ചന്ദ്രന്റെ ഓട്ടൻതുള്ളൽ, 12-ന് കാവടിയാട്ടം, വൈകിട്ട് നാലിന് വേലകളി, രാത്രി 9.30-ന് വിവേകാനന്ദന്റെ സംഗീതക്കച്ചേരി, 12-ന് ശിവരാത്രി പൂജ, 12.30-ന് വിളക്കെഴുന്നള്ളത്ത്, ഒന്നിന് തിരുവാതിര, 1.30-ന് ടി.എസ്.ഗീതയുടെ ശിവരാത്രി സന്ദേശം, 2.30-ന് കൊല്ലം തപസ്യയുടെ ബാലെ. 27-ന് രാവിലെ എട്ടിന് ആറാട്ട് കലശം.