എം ശിവശങ്കർ ഇന്നും ആശുപത്രിയിൽ തുടരും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഇന്നും ആശുപത്രിയിൽ തുടരും. ഇന്ന് വീണ്ടും ഇ സി ജി പരിശോധിച്ച ശേഷം വേണമെങ്കിൽ ആൻജിയോഗ്രാമിന് ശിവശങ്കറെ വിധേയനാക്കും. നിലവിൽ കരമനയിലെ സ്വകാര്യ ആശുപത്രിയിൽ കാർഡിയാക് ഐസിയുവിൽ നിരീക്ഷണത്തിൽ കഴിയുകയാണ് ശിവശങ്കർ.

ഇന്നലെ വൈകിട്ട് അഞ്ചരയോടെ കസ്റ്റംസ് സംഘം ശിവശങ്കറിന്റെ പൂജപ്പുരയിലെ വീട്ടിലെത്തിയിരുന്നു. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തെ ഓഫീസിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. കസ്റ്റംസ് വാഹനത്തിലാണ് ചോദ്യം ചെയ്യലിന് പുറപ്പെട്ടത്. യാത്രാമധ്യേ ശാരീരിക അവശതകൾ തോന്നിയതോടെ കസ്റ്റംസിന്റെ വാഹത്തിൽ തന്നെ കരമനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം നാല് മണിക്കൂറോളം കസ്റ്റംസ് സംഘം ആശുപത്രിയിൽ കാത്തുനിന്നു. തീവ്രപരിചരണ വിഭാഗത്തിൽ തുടരേണ്ടതുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതോടെയാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. എൻ.ഐ.എ ഉദ്യോഗസ്ഥരും വിവരങ്ങൾ ശേഖരിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...