ജോസ് വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശനo ; കാനത്തെ ഇന്ന് കോടിയേരി കാണും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് സിപിഐയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുമായി സിപിഎം. ജോസിന്റെ മുന്നണി പ്രവേശത്തിന് സിപിഐയില്‍ ധാരണയായിട്ടുണ്ടെങ്കിലും നിയമസഭാ സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങളിലെ അവ്യക്തതയാണ് സിപിഐയെ ആശങ്കയിലാക്കുന്നത്. സിപിഐയുടെ നിലപാടറിയിക്കാന്‍ കാനം രാജേന്ദ്രന്‍ ഇന്ന് കോടിയേരി ബാലകൃഷ്ണനെ കണ്ടേക്കുമെന്ന് സൂചനകളുണ്ട്. ജോസിനെ ഉടനടി മുന്നണിയിലെടുക്കേണ്ടതില്ലെന്നാണ് സിപിഐയുടെ നിലപാട് എന്നറിയുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസ് വിഭാഗത്തിന്റെ പ്രകടനം വിലയിരുത്തിയ ശേഷമാകാം മുന്നണി പ്രവേശമെന്ന അഭിപ്രായം സിപിഐക്കുണ്ട്.

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ വിട്ടുനല്‍കി കേരള കോണ്‍ഗ്രസിന്റെ പ്രാദേശിക ഘടകങ്ങളെ പാര്‍ട്ടിയില്‍ ഉറപ്പിച്ചുനിര്‍ത്താനാണ് ഇടതുമുന്നണിയിലെ ധാരണ. എന്നാല്‍ നിയമസഭാ സീറ്റ് വിഭജനം സംബന്ധിച്ച്‌ ഇനിയും സമവായം ആയിട്ടില്ല.

ഇന്നലെ എ കെ ജി സെന്ററിലെത്തിയ ജോസ് കെ മാണിക്ക് ഊഷ്മളമായ സ്വീകരണമാണ് സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...