പ്രശസ്ത സംഗീത സംവിധായകനും സന്തൂര്‍ വാദകനുമായിരുന്ന പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബയ് : പ്രശസ്ത സംഗീത സംവിധായകനും സന്തൂര്‍ വാദകനുമായിരുന്ന പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വൃക്കരോഗ ബാധയെ തുടര്‍ന്ന് ആറുമാസത്തോളമായി ചികിത്സയിലായിരുന്നു. സന്തൂര്‍ എന്ന അധികമാര്‍ക്കും അറിയാതിരുന്ന വാദ്യോപകരണത്തെ ലോക പ്രശസ്തമാക്കിയത് ഇദ്ദേഹമാണ്. ഭോപ്പാലില്‍ അടുത്തമാസം കച്ചേരി അവതരിപ്പിക്കാനിരിക്കവേയാണ് മരണം സംഭവിച്ചത്. 1938 ജനുവരി 13ന് ജമ്മുവിലാണ് ശിവ്‌കുമാര്‍ ശര്‍മ ജനിച്ചത്. ശാന്താറാമിന്റെ ജനക് ജനക് പായല്‍ ബജേ എന്ന ചിത്രത്തില്‍ പശ്ചാത്തല സംഗീതമൊരുക്കിയാണ് സിനിമയിലേക്കുള്ള വരവ് അറിയിച്ചത്.

1967ല്‍ പുല്ലാങ്കുഴല്‍ വാദകനായ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയും ബ്രിജ് ഭൂഷന്‍ കാബ്രയും ശിവ്കുമാര്‍ ശര്‍മയുമായി ചേര്‍ന്ന് പുറത്തിറക്കിയ കോള്‍ ഒഫ് ദ വാലി എന്ന സംഗീത ആല്‍ബം ഏറെ ശ്രദ്ധിക്കപ്പെട്ടു.1991 ല്‍ പത്മശ്രീ, 2001ല്‍ പത്മഭൂഷണ്‍ ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ചു. സിത്താര്‍ വാദകയായ മനോരമ ശര്‍മയാണ് ഭാര്യ. പ്രശസ്ത സന്തൂര്‍ വാദകന്‍ രാഹുല്‍ ശര്‍മയും രോഹിത് ശര്‍മയും മക്കളാണ്. ഫോക്സ് ഫിലിംസില്‍ രാജ്യാന്തര റിലീസിംഗ് വിഭാഗം തലവനാണ് രോഹിത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....