വനിതാ ഡോക്ടറെ പീഡിപ്പിച്ച സിഐ എ.വി സൈജുവിനെ സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ; അന്വേഷണം ക്രൈംബ്രാഞ്ചിന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മലയിന്‍കീഴില്‍ വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ സി.ഐ. എ.വി സൈജുവിനെ സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനും നിര്‍ദേശമുണ്ട്. അതേസമയം പരാതിക്കാരിയായ വനിത ഡോക്ടര്ക്കെതിരെ കേസെടുക്കാനുള്ള നീക്കങ്ങളും തുടങ്ങി. മലയിന്‍കീഴ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒയായിരുന്ന എ.വി സൈജുവിനെതിരെ കേസെടുത്തിട്ട് മൂന്ന് ദിവസമായി. മലയിന്‍കീഴില്‍നിന്ന് പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയതല്ലാതെ മറ്റ് നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.

അതിനിടെയാണ് കാട്ടാക്കട ഡി.വൈ.എസ്.പി സൈജുവിനെതിരെ റിപ്പോര്‍ട്ട് നല്‍കിയത്. സൈജു ഗുരുതര കേസില്‍ പ്രതിയാണെന്നും പോലീസുദ്യോഗസ്ഥന് വേണ്ട അച്ചടക്കവും പെരുമാറ്റരീതിയും ലംഘിച്ചെന്നുമാണ് റിപ്പോര്‍ട്ട്. അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ശുപാര്‍ശയുണ്ട്. ഈ റിപ്പോര്‍ട്ട് തിരുവനന്തപുരം റൂറല്‍ എസ്.പി ദിവ്യാ ഗോപിനാഥ് ദക്ഷിണേഖല ഐജിക്ക് കൈമാറി. നടപടിയില്‍ ഉടന്‍ തീരുമാനമുണ്ടായേക്കും. സൈജുവിനെതിരായ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറാനും ശുപാര്‍ശയുണ്ട്. നിലവില്‍ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി യാണ് പ്രാഥമിക തെളിവുകള്‍ ശേഖരിച്ച ശേഷം ഉന്നത അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. വിവാഹവാഗ്ദാനം നല്‍കി രണ്ട് വര്‍ഷത്തോളം വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്നാണ് പരാതി. പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാനുള്ള നടപടി തുടങ്ങി. അതിനിടെ സൈജുവിന്റെ ഭാര്യയുടെ പരാതിയില്‍ വനിതാ ഡോക്ടര്‍ക്കെതിരെ കേസെടുക്കാനും നീക്കമുണ്ട്. ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുന്നുവെന്നാണ് പരാതി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപേപ്പർ ചോർച്ച : ഡൽഹിയിൽ എത്തി സമരത്തിന് പിന്തുണ നൽകും ; റോജി...

0
കൊച്ചി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി...

കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറായി സിജെപി

0
ന്യൂഡൽഹി : കേന്ദ്ര സർക്കാരും കോക്ക്റോച്ച് ജനതാ പാർട്ടി പ്രതിനിധികളും...

ശ്വേത വേണ്ട, തെരഞ്ഞെടുപ്പ് വേണം ! ‘അമ്മ’ പെൺമക്കൾ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി...

0
കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ ആഭ്യന്തര തർക്കങ്ങളും പടയൊരുക്കവും പുതിയ തലത്തിലേക്ക്. പ്രസിഡന്റ്...

രക്ഷാപ്രവർത്തന അട്ടിമറി : കേസിൽ അജിത് കുമാറിന് കുരുക്കായി ഉദ്യോഗസ്ഥരുടെ മൊഴികള്‍

0
തിരുവനന്തപുരം : മുന്‍മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ച...