ശോഭയുടെ കൊലപാതകം അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് കേസ് അട്ടിമറിക്കാന്‍ : സ​മ​ര സ​മി​തി

For full experience, Download our mobile application:
Get it on Google Play

ക​ല്‍​പ​റ്റ : കു​റു​ക്ക​ന്‍​മൂ​ല​യി​ലെ ആ​ദി​വാ​സി യു​വ​തി ശോ​ഭ​യു​ടെ കൊ​ല​യാ​ളി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള ക്രൈം​ബ്രാ​ഞ്ച് അ​​ന്വേ​ഷ​ണം ന​ട​ന്നു​വ​ര​വെ ഉ​ദ്യോ​ഗ​സ്ഥ​നെ സ്ഥ​ലം​മാ​റ്റി​യ​ത്​ കേ​സ്​ അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​ത്തി‍െന്റെ ഭാ​ഗ​മാ​ണെ​ന്ന്​ ഊ​രു​സ​മി​തി​യും സ​മ​ര​സ​ഹാ​യ സ​മി​തി​യും ആ​രോ​പി​ച്ചു. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് മാ​ത്രം കേ​സെ​ടു​ക്കു​ക​യും തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ക്കാ​ന്‍ കൂ​ട്ടു​നി​ല്‍​ക്കു​ക​യും ചെ​യ്ത ലോ​ക്ക​ല്‍ പൊ​ലീ​സി‍ന്റെ​യും ആ​ദി​വാ​സി​ക​ള്‍​ക്കെ​തി​രാ​യ കേ​സു​ക​ള്‍ മാ​ത്രം കൈ​കാ​ര്യം​ചെ​യ്യു​ന്ന എ​സ്.​എം.​എ.സ്​ ഡി​.വൈ.​എ​സ്.​പി ഓ​ഫി​സി‍ന്റെയും താ​ല്‍​പ​ര്യ​ങ്ങ​ളെ മ​റി​ക​ട​ന്ന് കേ​സ് ക്രൈം​ബ്രാ​ഞ്ചി​നെ ഏ​ല്‍​പി​ച്ച​ത്​ ശ​ക്ത​മാ​യ ബ​ഹു​ജ​ന പ്ര​ക്ഷോ​ഭ​ത്തെ തു​ട​ര്‍​ന്നാ​ണ്.

ശോ​ഭ​യു​ടെ​തു​ള്‍​പ്പെ​ടെ വ​യ​നാ​ട്ടി​ലെ മ​റ്റൊ​രു ആ​ദി​വാ​സി യു​വാ​വ് കൊ​ല്ല​പ്പെ​ട്ട കേ​സി​ലും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് സ്ഥ​ലം മാ​റ്റ​പ്പെ​ട്ട​ത് എ​ന്ന​ത് ആ​ദി​വാ​സി​ക​ളോ​ടു​ള്ള ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ളു​ടെ മ​നോ​ഭാ​വ​മാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്നും എ​ത്ര​യും​പെ​ട്ടെ​ന്ന് കാ​ര്യ​ക്ഷ​മ​മാ​യ അ​​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഊ​രു സ​മി​തി ക​ണ്‍​വീ​ന​ര്‍ കെ.​ജെ സി​ന്ധു, സ​മ​ര​സ​ഹാ​യ സ​മി​തി ക​ണ്‍​വീ​ന​ര്‍ പി.​പി ഷാ​ന്‍റോ​ലാ​ല്‍ എ​ന്നി​വ​ര്‍ വാ​ര്‍​ത്ത​ക്കു​റി​പ്പി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി കേരള കേന്ദ്ര സർവകലാശാല വിസി

0
കാഞ്ഞങ്ങാട് : പെരിയ കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ആർഎസ്എസ്...

ക്ഷേത്ര ദർശനം കഴിഞ്ഞ് കാവേരി നദിക്കരയിലെത്തിയ ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ അഞ്ചുപേർ മുങ്ങിമരിച്ചു

0
ബംഗളൂരു : കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ മുത്തത്തിയിൽ...

പരിസ്ഥിതി ലോലം : ആശങ്ക പരിഹരിക്കാൻ അടിയന്തര നടപടി

0
തിരുവനന്തപുരം : പരിസ്ഥിതി ലോല പ്രദേശങ്ങളുമായി (ESA) ബന്ധപ്പെട്ട ആശങ്ക പരിഹരിക്കുന്നതിന്...

ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: ​ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. വിസി നിയമനത്തിലും ഉദ്യോ​ഗസ്ഥരുടെ...