ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍. വണ്ടന്‍മേട് സ്വദേശി രഞ്ജിത്തിനെയാണ് ഈ മാസം ആറാം തീയതി വീട്ടുമുറ്റത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികത കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഭാര്യ അന്നൈ ലക്ഷ്മി ആണ് അറസ്റ്റിലായത്. വണ്ടന്‍മേട് പുതുവലില്‍ പമ്പയ്യ തേവരുടെ മകന്‍ രഞ്ജിത്തിനെയാണ് ഇക്കഴിഞ്ഞ ആറാം തീയതി വീടിന്റെ മുറ്റത്ത് മരിച്ച നിലയില്‍ കാണപ്പെട്ടത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ മരണം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.

ആറാം തിയതി രാത്രി പത്ത് മണിയോടെയാണ് രഞ്ജിത്തിന്റെ മൃതദേഹം വീട്ടുമുറ്റത്ത് കണ്ടെത്തിയത്. അന്ന് തന്നെ അസ്വഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് പരിസരവാസികളെയും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തു വരുന്നതിനിടെയാണ് ഭാര്യ അന്നൈ ലക്ഷ്മി ഭര്‍ത്താവിനെ താന്‍ കൊലപ്പെടുത്തിയതാണെന്ന് കുറ്റസമ്മതം നടത്തിയത്. കൊല്ലപ്പെട്ട രഞ്ജിത്ത് മദ്യപിച്ചെത്തി പ്രശ്‌നങ്ങളുണ്ടാക്കുന്നത് പതിവായിരുന്നുവെന്നാണ് ഇവര്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. സംഭവദിവസമുണ്ടായ കുടുംബവഴക്കിനിടെ ഭര്‍ത്താവിനെ പിടിച്ചു തള്ളുകയും കല്‍ഭിത്തിയിലിടിച്ച് പരുക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് കാപ്പിവടി കൊണ്ട് തലക്കടിച്ചും കഴുത്തില്‍ കയറിട്ട് മുറുക്കിയും കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇവര്‍ സമ്മതിച്ചിട്ടുണ്ട്. കട്ടപ്പന ഡി.വൈ.എസ്.പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘമാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരൂർ മലയാളം സർവകലാശാലയ്ക്ക് മുൻപിൽ സമരവുമായി ഗവേഷകവിദ്യാർഥിനി

0
മലപ്പുറം: തിരൂർ മലയാളം സർവകലാശാലയ്ക്ക് മുൻപിൽ സമരവുമായി ഗവേഷകവിദ്യാർഥിനി. അധ്യാപകനിൽ നിന്ന്...

സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഷോക്കടിച്ച് അധ്യാപകൻ മരിച്ചു ; മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

0
ബാലാസോർ: സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഷോക്കടിച്ച് അധ്യാപകൻ മരിച്ചു. മൂന്ന് വിദ്യാർത്ഥികൾക്ക്...

വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്

0
തിരുവനന്തപുരം: വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്. വന്ദേമാതരം...

ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി രൂപ ഇനാം നൽകുമെന്ന റിപ്പോർട്ടർ ചാനൽ എംഡിയുടെ പ്രസ്താവനയിൽ...

0
തിരുവനന്തപുരം: മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി...