ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്നും ഷോക്കേറ്റ് വിദ്യാര്‍ഥിനി മരിച്ചു

For full experience, Download our mobile application:
Get it on Google Play

സീതത്തോട്‌ : ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്നും ഷോക്കേറ്റ് വിദ്യാര്‍ഥിനി മരിച്ചു. സീതത്തോട്‌ വാലുപാറയില്‍ കൊമ്പനോലില്‍ രാജ​ന്റെയും ശ്യാമളയുടെയും ഇളയ മകള്‍ രേഷ്​മ (18) ആണ് മരിച്ചത്.  തിങ്കളാഴ്ച രാവിലെ 11.30നായിരുന്നു  അപകടം. ഈ സമയത്ത്​ രേഷ്​മ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. റേഷന്‍ സാധനങ്ങള്‍ വാങ്ങി തിരികെ വീട്ടില്‍ എത്തിയ അമ്മ ശ്യാമള രേഷ്​മയെ വിളിച്ചിട്ടും വിളി കേള്‍ക്കാത്തതിനാല്‍ വീടി​ന്റെ  പുറകുവശത്തെ വാതില്‍ തുറന്ന് അകത്തു കയറി നോക്കിയപ്പോള്‍ മകള്‍ വീണുകിടക്കുന്നതാണ്​ കാണുന്നത്. ശരീരം മുഴുവന്‍ പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം. സീതത്തോട് കെ.ആര്‍.പി.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. ഏക സഹോദരി രേഖാരാജ്. സംസ്കാരം പിന്നീട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ...

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം...

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...