ഇത്തവണ വൈദ്യുതി ബില്ലില്‍നിന്ന് ഷോക്കേറ്റോ? ഡെപ്പോസിറ്റ് തുക ചതിച്ചതാ!

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇത്തവണ വൈദ്യുതിബില്ല് കണ്ടപ്പോള്‍തന്നെ ഭൂരിഭാഗം വീടുകളിലും ആളുകള്‍ക്ക് ഷോക്കേറ്റുകാണും. സാധാരണ കിട്ടുന്ന ബില്ലിന്റെ ഇരട്ടി കണ്ടാല്‍ ഞെട്ടാത്ത സാധാരണക്കാര്‍ ഉണ്ടാവാന്‍ തീരെ സാധ്യതയില്ല. അത്തരത്തിലാണ് കെ.എസ്.ഇ.ബിയുടെ വൈദ്യുതിനയം. വൈദ്യുതി ഉപയോക്താക്കള്‍ ഉപയോഗിച്ചുവരുന്ന വൈദ്യുതിയുടെ നാലു മാസത്തെ തുക ഡെപ്പോസിറ്റായി കണക്കാക്കി അടയ്ക്കാനാണ് കെ.എസ്.ഇ.ബി. നിര്‍ദേശം. ഗാര്‍ഹിക കണക്ഷനുകള്‍ക്കു രണ്ടു മാസം വൈദ്യുതി ഉപയോഗിച്ച തുകയാണ് ഒരു ബില്ലായി നല്‍കുന്നത്.

ഇങ്ങനെയുള്ള രണ്ടു ബില്ലിനു സമാനമായ തുക (നാലു മാസത്തെ തുക) ഡെപ്പോസിറ്റായി നല്‍കണമെന്നാണു നിര്‍ദേശം. ഏറ്റവുമൊടുവിലായി നല്‍കിയ ബില്ലില്‍ ഡെപ്പോസിറ്റ് തുകകൂടി ചേര്‍ത്തുള്ള തുകയാണു നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം വലിയ തുകയാണു പലരും അടയ്‌ക്കേണ്ടിവന്നത്. എന്നാല്‍ ഇതില്‍ അസ്വാഭാവികതയില്ലെന്നാണു കെ.എസ്.ഇ.ബി. നല്‍കുന്ന വിശദീകരണം. വൈദ്യുതി കണക്ഷന്‍ നല്‍കുമ്പോള്‍ത്തന്നെ ഡെപ്പോസിറ്റ് ഈടാക്കിയിരുന്നു. നിരക്ക് കൂടിയതിനൊപ്പം പല ഉപയോക്താക്കളും അധിക വൈദ്യുതി ഉപയോഗിച്ചുവരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഉപയോഗത്തിന് ആനുപാതികമായുള്ള ഡെപ്പോസിറ്റ് തുക ഇല്ലാത്തവര്‍ക്കു മാത്രമാണു പുതുക്കിയ ഡെപ്പോസിറ്റ് നിരക്ക് ഏര്‍പ്പെടുത്തിയതെന്നും കെ.എസ്.ഇ.ബി വിശദീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...