ദീപിക പത്രത്തിനെതിരെ സഭാ നേതൃത്വത്തെ കണ്ട് ഷോൺ ജോർജ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന കത്തോലിക്ക സഭ മുഖപത്രമായ ദീപികയിലെ മുഖപ്രസംഗത്തിനെതിരെ സീറോമലബാർ സഭയുടെ ഉന്നത നേതൃത്വവുമായി സംസാരിച്ചെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലായിലെ എൻഡിഎ സ്ഥാനാർഥിയുമായ ഷോൺ ജോർജ്. കാര്യങ്ങൾ സഭാ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. തന്റെ ആശങ്കകൾ സഭാനേതൃത്വം ശ്രദ്ധയോടെ കേട്ടു. വിശദമായ പരാതി എഴുതി നൽകാൻ സഭാ നേതൃത്വം തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഷോൺ ജോർജ് വ്യക്തമാക്കി. ദീപിക പരസ്യം നൽകുന്ന രാഷ്ട്രീയ പാർട്ടികളുടെയടക്കം താൽപ്പര്യം സംരക്ഷിക്കുകയാണെന്ന് ഷോൺ ആരോപിച്ചു.

ദീപിക രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പെരുമാറുന്നു. ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ദീപിക പത്രത്തിലൂടെ പറഞ്ഞു. സഭയുടെ നിലപാട് ഇതാണെങ്കിൽ തങ്ങൾക്കും സഭയെ വേണ്ടെന്ന് വെക്കേണ്ടി വരുമെന്ന് ഷോൺ നേരത്തെ പ്രതികരിച്ചിരുന്നു. സഭയ്ക്കുവേണ്ടി വാദിക്കുന്ന തന്നോട് സഭയിൽനിന്ന് എന്ത് ലഭിച്ചുവെന്ന് അമിത് ഷാ ചോദിച്ചാൽ എന്ത് മറുപടിയാണ് താൻ പറയേണ്ടതെന്നും ഷോൺ ജോർജ് ചോദിച്ചു. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷോൺ ജോർജ് സഭയ്‌ക്കെതിരെ രൂക്ഷ പ്രതികരണം നടത്തിയത്. ഇതിന് പിന്നാലെയാണ് സഭാ നേതൃത്വത്തെ കണ്ട് ഷോണ പരാതി പറഞ്ഞത്

സഭയുടെ മുഖപത്രമാണെങ്കിൽ നിക്ഷപക്ഷമായി നിൽക്കണം. സഭയുടെ മുഖപത്രം സഭയുടെ നിലപാടിനൊപ്പം നിൽക്കണം. ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ട്. ദീപിക പത്രവും ആ നിലപാടാണ് സ്വീകരിക്കുന്നത്. കെ സി വേണുഗോപാലിനെയും ജോസ് കെ മാണിയേയും കൊണ്ട് സഭക്ക് എന്ത് പ്രയോജനം ഉണ്ടായി ? എഫ്സിആർഎ ബില്ല് മാറ്റിവെച്ചത് ഞങ്ങളുടെ സമ്മർദപ്രകാരമാണ്. സഭക്ക് വേണ്ടെങ്കിൽ സഭയേയും വേണ്ടെന്ന് വയ്‌ക്കേണ്ടി വരുമെന്നും ഷോൺ ജോർജ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...