കാനഡയിൽ വെടിവെപ്പ് ; ഇന്ത്യൻ വംശജനുൾപ്പടെ രണ്ട് പേർ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ഒട്ടാവ: കാനഡയിലുണ്ടായ വെടിവെപ്പിൽ ഇന്ത്യൻ വംശജനുൾപ്പടെ രണ്ട് പേർ കൊല്ലപ്പെട്ടു. സൗത്ത് എഡ്മോണ്ടണിലാണ് വെടിവെപ്പുണ്ടായത്. ബുട്ട സിങ് ഗില്ലാണ് കൊല്ലപ്പെട്ട ഇന്ത്യൻ വംശജൻ. വാർത്ത ഏജൻസിയായ എ.എൻ.ഐയുടെ റിപ്പോർട്ട് പ്രകാരം തിങ്കളാഴ്ചയാണ് വെടിവെപ്പുണ്ടായത്.പൊലീസിന്റെ റിപ്പോർട്ട് പ്രകാരം ഉച്ചക്ക് 12 മണിയോടെയായിരുന്നു വെടിവെപ്പ്. കവാങ് ബോളേവാർഡിൽ വെച്ചായിരുന്നു വെടിവെപ്പ്. മൂന്ന് പേരെ പരിക്കേറ്റ് കിടക്കുന്നനിലയിലാണ് പൊലീസ് കണ്ടത്. തുടർന്ന് 49ഉം 57ഉം വയസ് പ്രായമുള്ള രണ്ട് പേർ വെടിവെപ്പിൽ മരിക്കുകയും 51കാരനായ മറ്റൊരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തുവെന്ന് പൊലീസ് അറിയിച്ചു.

പ്രമുഖ ബിൽഡറും എഡ്മോണ്ടണിലെ ഗുരുനാനാക്ക് സിഖ് ക്ഷേത്രത്തിന്റെ തലവനുമാണ് ബുട്ട ഗിൽ. നേരത്തെ തനിക്ക് ഭീഷണി കോളുകൾ വന്നിരുന്നതായി ഗിൽ പൊലീസിൽ പരാതി നൽകിയിരുന്നു. തട്ടികൊണ്ട് പോകുമെന്നും കൊലപ്പെടുത്തുമെന്നും പറഞ്ഞായിരുന്നു ഭീഷണികോളുകൾ. പ്രദേശത്തെ മറ്റ് ചില ബിൽഡർമാർക്കും സമാനമായ ഭീഷണി കോളുകൾ വന്നിരുന്നുവെന്നാണ് റിപ്പോർട്ട്. ഭീഷണികോളുകൾക്ക് പിന്നിൽ ഇന്ത്യയിലുള്ള നെറ്റ്‍വർക്കാ​ണെന്ന് നേരത്തെ എഡ്മോണ്ടൺ പൊലീസ് പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...