ന്യൂയോര്‍ക്ക് : അമേരിക്കയിലെ ഇന്‍ഡിയാനയിലെ ഷോപ്പിംഗ് മാളിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഇന്‍ഡിയാനയിലെ ഗ്രീന്‍വുഡ് പാര്‍ക്ക് മാളിലാണ് യുവാവ് വെടിയുതിര്‍ത്തത്. ജനങ്ങള്‍ ഏറെയുള്ള മാളില്‍ വെടിയുതിര്‍ത്ത് രക്ഷപ്പെട്ട പ്രതിയെ പിടികൂടാന്‍ പോലീസിനായില്ല. അക്രമിയെ കുറിച്ച് വിവരം നല്‍കാന്‍ ദൃക്സാക്ഷികളോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഗ്രീന്‍വുഡ് പോലീസ് ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്.
അക്രമി ഒറ്റയ്ക്കായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇയാളെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തോക്ക് കൈവശമുണ്ടായിരുന്ന മറ്റൊരാൾ അക്രമിയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ അക്രമി കൊല്ലപ്പെടുകയും ചെയ്തു.
ഫുഡ്‌കോർട്ടിന് സമീപമുള്ള ശുചിമുറിയിൽ നിന്നും സംശയാസ്പദമായ ഒരു ബാഗ് പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച് വരികയാണ്. സംഭവത്തിൽ ഇൻഡ്യാന മെട്രോപൊളിറ്റൻ പോലീസും മറ്റ് ഏജൻസികളും ചേർന്നാണ് അന്വേഷണം നടത്തുന്നത്.