കടയുടെ മുന്നിൽനിന്ന് അസഭ്യം പറഞ്ഞതിനെ തുടർന്നുണ്ടായ തർക്കത്തിൽ കടയുടമക്ക് മർദനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിഴിഞ്ഞത്ത് കടയുടെ മുന്നിൽനിന്ന് അസഭ്യം പറഞ്ഞതിനെ തുടർന്നുണ്ടായ തർക്കത്തിൽ കടയുടമക്ക് മർദനം. സംഭവത്തിൽ പ്രതികളായ മൂന്നുപേരെ വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു. വെണ്ണിയൂർ നെടിഞ്ഞൽ ചരുവിള വീട്ടിൽ സഹോദരങ്ങളായ അജിൻ(23), അഖിൽ(24), ഇവരുടെ സുഹൃത്തായ അജയ് (24) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കഴിഞ്ഞ മാസം 28നായിരുന്നു സംഭവങ്ങളുടെ തുടക്കം. വെണ്ണിയൂർ കാട്ടുകുളം സ്വദേശി ശേഖരനെ(65) ആണ് പ്രതികൾ മർദിച്ചവശനാക്കിയത്.

പ്രതികൾ മൂന്നുപേരും ശേഖരന്റെ കടയുടെ മുന്നിലെത്തി അസഭ്യം പറയുകയായിരുന്നുവെന്നാണ് പരാതി. ഇത് വിലക്കിയതിൽ പ്രകോപിതരായ സംഘം ശേഖരനെ ഭീഷണിപ്പെടുത്തിയ ശേഷം മടങ്ങി. തുടർന്ന് കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കുശേഷം കാറിലെത്തിയ യുവാക്കൾ ശേഖരന്റെ കടയിൽക്കയറി ആക്രമിക്കുകയും കമ്പികൊണ്ട് അടിക്കുകയുമായിരുന്നു. എസ്എച്ച്ഒ സുനിൽഗോപിയുടെ നേതൃത്വത്തിൽ എസ്ഐ മാരായ പ്രശാന്ത്, യേശുദാസ്, എസ്‌സിപിഒ വിനയകുമാർ, സിപിഒ റെജിൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...