ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഇടങ്ങളിലും ഇന്ന് കട തുറക്കാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നുമുതല്‍ കൂടുതല്‍ ഇളവുകള്‍. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഇടങ്ങളിലും ഇന്ന് കട തുറക്കാം. ബക്രീദ് പ്രമാണിച്ച്‌ നല്‍കിയ ഇളവുകള്‍ക്ക് പുറമേയാണിത്. ജനത്തിരക്ക് വര്‍ധിക്കുന്നത് കണക്കിലെടുത്ത് പോലീസ് പരിശോധനയും ശക്തമാക്കും. വര്‍ക്‌ഷോപ്പുകള്‍ക്കും സ്‌പെയര്‍പാര്‍ട്‌സ് കടകള്‍ക്കും നിശ്ചിത ദിവസങ്ങളില്‍ തുറക്കാനും അനുമതിയുണ്ട്.

സര്‍ക്കാര്‍ ഇളവു നല്‍കിയതിന് പിന്നാലെ സിനിമാ ചിത്രീകരണത്തിന് സിനിമാ സംഘടനകള്‍ തയ്യാറാക്കിയ മാര്‍ഗ്ഗരേഖ ഇന്ന് വൈകിട്ട് പ്രഖ്യാപിക്കും. സിനിമാ രംഗത്തെ സംഘടനകളുടെ സംയുക്തയോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മാര്‍ഗ്ഗരേഖ തയ്യാറാക്കുന്നത്.

ഒരു ഡോസ് കോവിഡ് വാക്‌സിന്‍ എങ്കിലും എടുത്തവരെയും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നെഗറ്റീവ് ആയവരെയും മാത്രമേ ഷൂട്ടിംഗിന് ഉപയോഗിക്കാവൂ എന്നാണ് സംഘടനകളുടെ നിര്‍ദ്ദേശം. ഒരു കാരണവശാലും ഈ നിബന്ധനകള്‍ ഒഴിവാക്കികൊണ്ട് ആരേയും ചിത്രീകരണ സ്ഥലത്ത് പ്രവേശിപ്പിക്കുകയില്ലെന്ന് ഉറപ്പാക്കണം. പുറത്തുനിന്നുള്ള ആരെയും ലൊക്കേഷനില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്നും തീരുമാനമായിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...