കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഒരുക്കുന്ന ഹ്രസ്വ ചിത്രം ‘മണി പ്ലാൻ്റ്’ പ്രദർശനത്തിനൊരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഒരുക്കുന്ന ഹ്രസ്വ ചിത്രം ‘മണി പ്ലാൻ്റ്’ പ്രദർശനത്തിനൊരുങ്ങുന്നു. ചിത്രത്തിൻ്റെ
ടൈറ്റിൽ ലോഞ്ച് കേരള ഫോക്‌ലോർ അക്കാദമി അംഗം അഡ്വ.സുരേഷ് സോമ നിർവഹിച്ചു. സ്കൂൾ വാർഷികാഘോഷങ്ങളോടനുബന്ധിച്ചാണ് ടൈറ്റിൽ ലോഞ്ച് സംഘടിപ്പിച്ചത്. കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ഒരുങ്ങുന്ന ചിത്രം ഉടൻ പ്രദർശനത്തിനെത്തും. ആരുഷ് എസ്. സംവിധാനവും ജ്യോതിസ് പി. ഉല്ലാസ് നിർമ്മാണവും ജെറീറ്റ രഞ്ചി രചനയും റോൺ ടി. പ്രകാശ് ക്യാമറയും ആൽഫിൻ ജോ മാത്യു എഡിറ്റിംഗും നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ കോ ഓഡിനേറ്റർ അധ്യാപികയായ വിധു ആർ. ആണ്. സ്കൂൾ കൈറ്റ് മിസ്റ്ററസ് ശ്രീജ എസ്, അപ്സര പി. ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലാണ് ചലച്ചിത്ര നിർമാണം പൂർത്തിയാവുന്നത്.

കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനി സാബു തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് മനോജ് പുളിവേലിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആർ. ദേവകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ജോളി ഡാനിയേൽ, ഗ്രാമപഞ്ചായത്തംഗം സിന്ധു സന്തോഷ്, സ്കൂൾ മാനേജർ എൻ. മനോജ്, ഹയർ സെക്കൻ്ററി വൊക്കേഷണൽ പ്രിൻസിപ്പാൾ ആർ. സുനിൽ, ഹെഡ്മാസ്റ്റർ ആർ. ശ്രീകുമാർ, മാതൃസമിതി പ്രസിഡൻ്റ് ഷിനി ഇ.ടി, വൊക്കേഷൻ ഹയർ സെക്കൻഡറി വിഭാഗം പി.ടി.എ. പ്രസിഡൻ്റ് രാജ് സി. ജെ, പി.ടി.എ. വൈസ് പ്രസിഡൻ്റ് അജയകുമാർ വി.ഡി, റിപ്പബ്ലിക്കൻ എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങളായ കെ.എസ്. ശശികുമാർ, എസ്.സന്തോഷ് കുമാർ, വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപകൻ സന്തോഷ് കുമാർ എം.എസ്, സ്കൂൾ ചെയർപേഴ്സൺ കുമാരി ഹെബ്സിബ സിനി ബിജു എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...