അടിവാരത്ത് വീടിന് നേരെ വെടിവെയ്പ്പ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കൊട് :  അടിവാരം തരിയോട്ടുമുക്കില്‍ ഒരു വീടിന് നേരെ വെടിവെയ്പ്പ്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. വീടിന്‍റെ  ചുവരിലും തൂണിലുമാണ് വെടിയുണ്ട പതിച്ചത്. പുത്തന്‍ പുരയില്‍ മണിയുടെ  വീടിനാണ് വെടിയുണ്ട തെറിച്ചത്. കാട്ടുപന്നിക്ക് വെച്ച വെടി ഉന്നം തെറ്റി പതിച്ചതെന്ന് സംശയിക്കുന്നു. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തി.

തേങ്ങ വീണതാകാം ശബ്ദം എന്ന് കരുതി വീട്ടുകാര്‍ ആദ്യം ശ്രദ്ധിച്ചിരുന്നില്ല. വ്യാഴാഴ്ച് രാവിലെ വീടിന്‍റെ തൂണില്‍ അടയാളം കണ്ടതോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തൊട്ടടുത്ത പറമ്പില്‍ നടത്തിയ പരിശോധനയില്‍ നാടന്‍ തോക്കില്‍ ഉപയോഗിക്കുന്ന വെടിയുണ്ടയും പന്നിയുടെ കാല്‍പ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. പന്നിയെ വെടിവെക്കാന്‍ ആരോ ശ്രമിച്ചതാണെന്നാണ് നിഗമനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്

0
ന്യൂഡൽഹി: ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്. ഡല്‍ഹി...

ആധാറിലെ തെറ്റ് തിരുത്തൽ ; പിഴ 25 രൂപയിൽനിന്ന് 1,000 രൂപയാക്കി : കേരളത്തിനു...

0
ആലപ്പുഴ : ആധാറിലെ തെറ്റുകളുടെ പേരിൽ സംസ്ഥാനത്തെ സേവനകേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി...

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...