ശ്രദ്ധ വാൽക്കറുടെ കൊലപാതകം ; ലിവ് ഇൻ പങ്കാളി അഫ്താബ് പൂനെവാലക്കെതിരെ കൊലക്കുറ്റം ചുമത്തി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ലിവ് ഇൻ പങ്കാളി ശ്രദ്ധ വാൽക്കറെ കൊന്ന കേസിൽ അഫ്താബ് പൂനെവാലക്കെതിരെ ഡൽഹി കോടതി കൊലക്കുറ്റം ചുമത്തി. തെളിവ് നശിപ്പിച്ചതിനും ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. പ്രാഥമികമായി പ്രതിക്കെതിരായ കുറ്റം നിലനിൽക്കുന്നതാണെന്ന് അഡീഷണൽ സെഷൻസ് ജഡ്ജ് മനീഷ ഖുരാന കാക്കർ പറഞ്ഞു.പങ്കാളിയായ ശ്രദ്ധ വാൽക്കറെ ശ്വാസംമുട്ടിച്ച് കൊന്നശേഷം മൃതദേഹം 35 കഷ്ണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുകയും തുടർന്നുള്ള 18 ദിവസവും പുലർച്ചെ എഴുന്നേറ്റ് മൃത​ദേഹത്തിന്റെ ഓരോ ഭാഗങ്ങളെടുത്ത് ഡൽഹിയിൽ വിവിധയിടങ്ങളിലായി ഉപേക്ഷിക്കുകയുമായിരുന്നു.

2022 മെയിൽ നടന്ന കൊലപാതകം മാസങ്ങൾക്ക് ശേഷമാണ് പുറംലോകമറിയുന്നത്. ശ്രദ്ധയുടെ സു​ഹൃത്ത് രണ്ടു മാസമായി ഫോണിൽ വിളിച്ച് കിട്ടുന്നില്ലെന്ന് ശ്രദ്ധയുടെ പിതാവിനെ അറിയിക്കുകയും അത് പ്രകാരം പിതാവ് ഒക്ടോബറിൽ മകളെ കാണാനില്ലെന്ന് പരാതി നൽകുകയുമായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ശ്രദ്ധ കൊല്ലപ്പെട്ട വിവരം അറിയുന്നത്. കഴിഞ്ഞ വർഷം നവംബറിൽ പൊലീസ് അഫ്താബിനെ അറസ്റ്റ് ​ചെയ്ത് തിഹാർ ജയിലിൽ അടച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...

ഹോര്‍മുസ് പ്രതിസന്ധി ; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍ ; സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

0
തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഒമാന്‍, ഇറാന്‍...