ശ്രദ്ധ വധക്കേസ് ; 3000 പേജുള്ള കരട് കുറ്റപത്രം തയ്യാറാക്കി ഡൽഹി പോലീസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ശ്രദ്ധ വാക്കർ വധക്കേസിൽ ഫോറൻസിക്, ഇലക്‌ട്രോണിക് തെളിവുകൾ എന്നിവ ചേർത്ത് 3000 പേജുള്ള കരട് കുറ്റപത്രം തയ്യാറാക്കി ഡൽഹി പോലീസ്. കുറ്റപത്രത്തിന്‍റെ കരട് ഉദ്യോഗസ്ഥർ തയ്യാറാക്കി നിയമ വിദഗ്‌ധർ പരിശോധിച്ചു വരികയാണ്. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് തെക്കൻ ഡൽഹിയിലെ മെഹ്‌റൗളിയിലെ തന്‍റെ വസതിയിൽ വെച്ച് അഫ്‌താബ്‌ ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് ഫ്രിഡ്‌ജിൽ സൂക്ഷിച്ചിരുന്ന പങ്കാളിയുടെ ശരീരം 35 കഷണങ്ങളാക്കിയ അഫ്‌താബ് പൂനാവാല നഗരത്തിലുടനീളം വലിച്ചെറിയുകയായിരുന്നു.

ഛത്തർപൂരിലെ വനങ്ങളിൽ നിന്ന് ലഭിച്ച അസ്ഥികളും ശ്രദ്ധ വാക്കറിന്‍റെതാണെന്ന് സ്ഥിരീകരിച്ച ഡിഎൻഎ റിപ്പോർട്ടും കുറ്റപത്രത്തിന്‍റെ ഭാഗമാകും. ദക്ഷിണ ഡൽഹിയിലെ വനങ്ങളിൽ നിന്ന് ലഭിച്ച അസ്ഥികൾ ശ്രദ്ധ വാക്കറിന്‍റെതാണെന്ന് രണ്ട് ഡിഎൻഎ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിരുന്നു. ഇതുകൂടാതെ അഫ്‌താബ് പൂനാവാലയുടെ കുറ്റസമ്മത മൊഴിയും നാർക്കോ ടെസ്‌റ്റിന്‍റെ റിപ്പോർട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും ഈ രണ്ട് റിപ്പോർട്ടുകൾക്കും കോടതിയിൽ വലിയ പ്രാധാന്യമില്ലെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ വർഷം നവംബർ 12ന് ഡൽഹി പോലീസ് അഫ്‌താബിനെ അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ ശ്രദ്ധ വാക്കറിന്‍റെ കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങൾ രാജ്യത്തെ മുഴുവൻ ഞെട്ടിച്ചു. ശ്രദ്ധ വാക്കറിന്‍റെ അസ്ഥികളുടെ പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ അവരുടെ ശരീരം 35 കഷണങ്ങളാക്കി മുറിച്ചതായുള്ള ഞെട്ടിക്കുന്ന കണ്ടത്തലുകളും ഉൾപ്പെട്ടിരുന്നു.

ഡൽഹിയിലേക്ക് മാറിയത് മുതൽ ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്നും തർക്കത്തിനൊടുവിൽ താൻ അവളെ കൊലപ്പെടുത്തുകയായിരുന്നുവെന്നും അഫ്‌താബ് കുറ്റസമ്മതത്തിൽ പോലീസിനോട് പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ശ്രദ്ധ വാക്കർ കൊല്ലപ്പെട്ട ഫ്ലാറ്റിൽ നിന്ന് കത്തികൾ ഉൾപ്പെടെയുള്ള നിരവധി ആയുധങ്ങൾ ഡൽഹി പോലീസ് കണ്ടെടുത്തിരുന്നു. രണ്ടു മാസമായിട്ടും ശ്രദ്ധയെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് സുഹൃത്ത് പെൺകുട്ടിയുടെ പിതാവ് വികാസ് മദൻ വാക്കറെ അറിയിച്ചതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. പെൺകുട്ടി ജീവനോടെയുണ്ടെന്ന് വിശ്വസിപ്പിക്കാൻ മാസങ്ങളോളം അഫ്‌താബ്‌ ശ്രദ്ധയുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​ആദ്യ ബജറ്റിൽ തന്നെ ന്യൂനപക്ഷ വകുപ്പിനെ കൈവിട്ട് ബംഗാളിലെ ബിജെപി ഭരണകൂടം; വിഹിതം ഗണ്യമായി...

0
കൊല്‍ക്കത്ത: ഭരണം ലഭിച്ചതിനു പിന്നാലെയുള്ള ആദ്യ ബജറ്റില്‍ തന്നെ ന്യൂനപക്ഷകാര്യ-മദ്രസ വിദ്യാഭ്യാസ...

​’പ്രകൃതിദത്തം, 100% പരിശുദ്ധം’ എന്ന പേരിലുള്ള വ്യാജ പരസ്യങ്ങൾക്ക് പൂട്ടുവീഴുന്നു; പുതിയ നിയമം ജൂലൈ...

0
ന്യൂഡല്‍ഹി:ഉത്പന്നങ്ങളുടെ വിപണനത്തിനായി'100% പരിശുദ്ധി, 100% പ്രകൃതിദത്തം' എന്നിങ്ങനെയുള്ള ലേബലുകള്‍ ഉല്‍പ്പന്നങ്ങളുടെ പാക്കറ്റുകളില്‍...

ആലപ്പുഴ ‘രക്ഷാപ്രവർത്തന’ കേസിൽ വൻ അട്ടിമറി; തുടക്കത്തിൽ അന്വേഷണ റിപ്പോർട്ട് തിരുത്തിയെന്ന് SIT സ്ഥിരീകരണം

0
ആലപ്പുഴ: മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അടക്കമുള്ളവരുടെ മര്‍ദ്ദനക്കേസില്‍ അട്ടിമറി സ്ഥിരീകരിച്ച് പ്രത്യേക...