ഭക്ഷ്യമന്ത്രി ജി.ആര്‍.അനിലിനോട് തര്‍ക്കിച്ച സി.ഐയെ സ്ഥലംമാറ്റി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഭക്ഷ്യമന്ത്രി ജി.ആര്‍.അനിലിനോട് തര്‍ക്കിച്ച സി.ഐ യെ സ്ഥലംമാറ്റി. തിരുവനന്തപുരം വട്ടപ്പാറ എസ്.എച്ച്.ഒ ഗിരിലാലിനെയാണ് വിജിലന്‍സിലേക്ക് മാറ്റിയത്. സ്ത്രീ പീഡിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട്‌ സ്റ്റേഷനിൽ ലഭിച്ച പരാതിയില്‍ നടപടി ആവശ്യപ്പെട്ട് വിളിച്ചപ്പോള്‍ ന്യായം നോക്കി ഇടപെടാമെന്ന ഇന്‍സ്പെക്ടറുടെ ഉറപ്പാണ് മന്ത്രിയെ ചൊടിപ്പിച്ചത്. മന്ത്രിയുമായുള്ള തര്‍ക്കത്തിന് പിന്നാലെ ഗിരിലാലിനെ വിജിലന്‍സിലേക്ക് സ്ഥലംമാറ്റി.

ഏഴ് വയസുള്ള കുട്ടിയെ രണ്ടാനച്ഛന്‍ ഉപദ്രവിച്ചെന്ന് ആരോപിച്ച് അമ്മ നല്‍കിയ പരാതിയില്‍ വേഗത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രി ഇന്‍സ്പെക്ടര്‍ ഗിരിലാലിനെ വിളിച്ചത്. മാന്യമായി സംസാരിച്ച സി.ഐ ന്യായം നോക്കി കൈകാര്യം ചെയ്യാമെന്ന് ഉറപ്പും നല്‍കി. പക്ഷെ മന്ത്രിക്ക് അത് ഇഷ്ടപ്പെട്ടില്ല. മര്യാദകേടാണ് കാണിച്ചതെന്ന് പറഞ്ഞ് മന്ത്രി തട്ടിക്കയറിയതോടെ ഗിരിലാലും അതേ രീതിയില്‍ തിരിച്ചടിച്ചു.

വാക്കേറ്റത്തിന് പിന്നാലെ മന്ത്രി മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതിപറഞ്ഞു. അങ്ങിനെ 24 മണിക്കൂര്‍ കഴിയും മുന്‍പ് പോലീസില്‍ നിന്ന് തന്നെ തെറിപ്പിച്ച് വിജിലന്‍സിലേക്കൊതുക്കി. മന്ത്രി വിളിച്ചത് പ്രതിക്ക് വേണ്ടിയല്ലന്നും പരിഗണന കിട്ടേണ്ട പരാതിക്കാരിക്ക് വേണ്ടിയാണെന്നും അതിനാല്‍ തട്ടിക്കയറിയ ഗിരിലാലിന്റെ നടപടി തെറ്റെന്നുമാണ് ശിക്ഷയ്ക്കുള്ള കാരണമായി ഉന്നതര്‍ ന്യായീകരിക്കുന്നത്. പക്ഷെ ന്യായം നോക്കി ചെയ്യാമെന്നുള്ള മറുപടി എങ്ങിനെ അന്യായമാകുമെന്നതിന് മാത്രം ഉത്തരമില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരുപോലെയുള്ള വസ്ത്രം ധരിച്ചെത്തിയത് സീനിയേഴ്സിന് ഇഷ്ടമായില്ല ; താമരശ്ശേരിയില്‍ ഓണാഘോഷത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക്...

0
കോഴിക്കോട്: താമരശ്ശേരിയില്‍ ഓണാഘോഷ പരിപാടിക്കിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം. സീനിയര്‍...

പിടിച്ചെടുത്തത് പഴകിയ ചിക്കൻ കറിയും ചിക്കൻ ഫ്രൈയും മീൻ ഫ്രൈയും ; വര്‍ക്കലയിലെ ഹോട്ടലുകളിൽ...

0
തിരുവനന്തപുരം: വര്‍ക്കലയിലെ ഹോട്ടലുകളിൽ പരിശോധന. പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. പിന്നാലെ...

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...