ഐ​എ​സ്‌ആ​ര്‍​ഒ ചാ​ര​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന ; സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി മാറ്റി

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: ഐ​എ​സ്‌ആ​ര്‍​ഒ ചാ​ര​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന കേ​സി​ല്‍ മു​ന്‍ ഡി​ജി​പി സി​ബി മാത്യൂ​സി​ന്റെ മു​ന്‍​കൂ​ര്‍ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന സി​ബി​ഐ​യു​ടെ ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം​കോ​ട​തി 27ലേ​ക്കു മാ​റ്റി. ജ​സ്റ്റീ​സ് എ.​എം. ഖാ​ന്‍​വി​ല്‍​ക്ക​ര്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്റെ​താ​ണ് ന​ട​പ​ടി. ചാ​ര​ക്കേ​സി​ല്‍ ശാ​സ്ത്ര​ജ്ഞ​ന്‍ ന​മ്പി നാ​രാ​യ​ണ​നെ കു​രു​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നു​വെ​ന്ന കേ​സി​ലാ​ണ് സി​ബി​ഐ​യു​ടെ ഹ​ര്‍​ജി.

സി​ബി മാ​ത്യൂ​സി​ന്റെ  മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​ന് തി​രു​വ​ന​ന്ത​പു​രം സെ​ഷ​ന്‍​സ് കോ​ട​തി സ​മ​യ​പ​രി​ധി വ​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഈ ​ന​ട​പ​ടി ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ഇ​തി​നെ​തി​രേയാ​ണ് സി​ബി​ഐ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കേ​ര​ള പോ​ലീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്ന എ​സ്.​വി​ജ​യ​ന്‍, ത​മ്പി എ​സ്. ദു​ര്‍​ഗാ​ദ​ത്ത്, മു​ന്‍ ഐ​ബി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ആ​ര്‍.​ബി. ശ്രീ​കു​മാ​ര്‍, റി​ട്ട​യേ​ര്‍​ഡ് ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​ന്‍ പി.​എ​സ്. ജ​യ​പ്ര​കാ​ശ് എ​ന്നി​വ​രു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന സി​ബി​ഐ​യു​ടെ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

0
തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി...

പ്രധാനമന്ത്രിയുടെ വിഡിയോ നീക്കം ചെയ്ത സംഭവം : മെറ്റ പ്രതിനിധികൾ ഇന്ന് കേന്ദ്ര സർക്കാരിന്...

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ നീക്കം ചെയ്ത സംഭവത്തിൽ...

മഴക്കെടുതി : കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തുക വർ‌ധിപ്പിച്ച് മന്ത്രിസഭ

0
ആലപ്പുഴ : മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന വ്യാപാരികൾക്ക് സഹായ പദ്ധതി തീരുമാനിച്ച്...

ദ്വയാർഥ പരാമർശം ; ഉദയനിധിയുടെ അറസ്റ്റിനെ പിന്തുണച്ച് കങ്കണ റണൗട്ട്

0
ചെന്നൈ : നടി തൃഷയ്‌ക്കെതിരായ ദ്വയാർഥപ്രയോഗത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ...