സിദ്ധാർത്ഥിന്റെ ദുരൂഹ മരണം ; കൊലപാതക സാധ്യത പരിശോധിക്കണം, റിമാൻഡ് റിപ്പോർട്ടിൽ പോലീസ്

For full experience, Download our mobile application:
Get it on Google Play

വൈത്തിരി : പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥ് എസ്.എഫ്.ഐ പ്രവർത്തകരുടെ ക്രൂരമർദ്ദനത്തെത്തുടർന്ന് മരിച്ച സംഭവത്തിൽ കൊലപാതക സാദ്ധ്യത പരിശോധിക്കണമെന്ന് പൊലീസ് കല്പറ്റ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട്. പ്രതികൾക്ക് ജാമ്യം അനുവദികസിദ്ധാർത്ഥിനു നേരെയുണ്ടായത് കൊടുംക്രൂരതയാണ്. കോളേജ് ഹോസ്റ്റലിൽ ഒരുകൂട്ടം വിദ്യാർത്ഥികൾ നടപ്പാക്കിവരുന്ന അലിഖിത നിയമമനുസരിച്ചായിരുന്നു വിചാരണയും ക്രൂരമർദ്ദനവും. ഒരു പെൺകുട്ടി പരാതി നൽകിയിട്ടുണ്ടെന്നും അത് ഒത്തുതീർപ്പാക്കാമെന്നും പറഞ്ഞാണ് വീട്ടിലേക്ക് തിരിച്ച സിദ്ധാർത്ഥിനെ വിളിച്ചുവരുത്തിയത്. നിയമനടപടിയുമായി മുന്നോട്ടു പോയാൽ പൊലീസ് കേസാകുമെന്നും ഭീഷണിപ്പെടുത്തി. പ്രതികളിലൊരാളായ രഹാന്റെ ഫോണിൽ നിന്ന് മറ്റൊരു പ്രതി ഡാനിഷാണ് സിദ്ധാർത്ഥിനെ വിളിച്ചത്.

ഫെബ്രുവരി 16ന് രാവിലെ കോളേജിൽ തിരിച്ചെത്തിയ സിദ്ധാ‌ർത്ഥിനെ പ്രതികൾ പുറത്തുവിടാതെ തടഞ്ഞുവച്ചു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് രാത്രി ഒമ്പത് മുതൽ പ്രാകൃതരീതിയിൽ മർദ്ദനം തുടങ്ങി. ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ച് ബെൽറ്റ്, കേബിൾ, വയർ എന്നിവ ഉപയോഗിച്ച് അടിച്ചു. കാൽകൊണ്ട് തൊഴിച്ചു. പുലർച്ചെ രണ്ടുവരെ മർദ്ദനം തുടർന്നു. 18നാണ് സിദ്ധാർത്ഥിനെ ഹോസ്റ്റൽ മുറിയിലെ ടോയ്ലെറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാറിൽ അടുത്തിരുന്നയാൾ മദ്യം ചോദിച്ചു ; തരില്ലെന്ന് പറഞ്ഞ 50 കാരനെ ഹെൽമറ്റ് കൊണ്ട്...

0
കൊച്ചി: മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അൻപതുകാരനെ ഹെൽമറ്റ് കൊണ്ട്...

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...