എയിംസില്‍ ചികിത്സയില്‍ കഴിയുന്ന സിദ്ദിഖ് കാപ്പനെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കോടതിയെ സമീപിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന സിദ്ദിഖ് കാപ്പനെ കാണാന്‍ അനുവദിക്കണമെന്ന്  ആവശ്യപ്പെട്ട് ഭാര്യ റൈഹാനത്ത് മഥുര കോടതിയെ സമീപിച്ചു. കാപ്പനെ കാണാന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും റൈഹാനത്ത് കത്ത് അയച്ചു. കാവല്‍ നില്‍ക്കുന്ന പോലീസ് തന്നെയും അഭിഭാഷകരെയും തടയുകയാണെന്നും ഇവര്‍ കത്തില്‍ പറഞ്ഞിട്ടുണ്ട്.

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ഏപ്രില്‍ 30-നാണ് മഥുര ജയിലില്‍ കഴിഞ്ഞിരുന്ന സിദ്ദിഖ് കാപ്പനെ ഡല്‍ഹിയിലെ എയിംസിലേക്ക് ചികിത്സയ്ക്കായി മാറ്റിയത്. ജയിലില്‍ കഴിഞ്ഞിരുന്ന കാപ്പന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് അവശനിലയിലായ കാപ്പന് വീണ് തലയ്ക്ക് പരിക്കും പറ്റിയിരുന്നു. തുടര്‍ന്നാണ് കാപ്പന് വിദഗ്ദ ചികിത്സ നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതും എയിംസിലേക്ക് മാറ്റിയതും.

കേരളത്തില്‍നിന്ന് എത്തിയ റൈഹാനത്തും മകനും മെയ് ഒന്ന് മുതല്‍ ചികിത്സയില്‍ കഴിയുന്ന കാപ്പനെ കാണാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ചികിത്സയില്‍ കഴിയുന്ന തടവുപുള്ളികളെ ജയിലിന് പുറത്ത് വെച്ച്‌ ബന്ധുക്കള്‍ക്കോ അഭിഭാഷകര്‍ക്കോ കാണാന്‍ കഴിയില്ലെന്ന ജയില്‍ ചട്ടം ചൂണ്ടിക്കാട്ടി പോലീസ് കൂടിക്കാഴ്ച അനുവദിച്ചിരുന്നില്ല. ഇതിനെതിരെയാണ് റൈഹാനത്ത് മഥുര കോടതിയെയും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയും സമീപിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...