സിപിഎം വോട്ടുകൾ കാപ്പന് പോയി : പാലാ തോൽവിയിൽ കേരള കോൺ​ഗ്രസിന് പരാതി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പാലായിലെ തോല്‍വിയിൽ സിപിഎമ്മിനെ പഴിചാരി കേരളാ കോൺഗ്രസ്. പ്രാദേശിക തലത്തില്‍ സിപിഎമ്മുമായി പാര്‍ട്ടിക്ക് യോജിക്കാനായിട്ടില്ലെന്ന് തോമസ് ചാഴികാടൻ എംപി പറഞ്ഞു. പാലായിലെ തോൽവിയിലെ സിപിഎം – കേരളാ കോൺഗ്രസ് ഭിന്നത ഇതോടെ മറനീക്കി പുറത്ത് വരികയാണ്.

സിപിഎം വോട്ട് വ്യാപകമായി കാപ്പൻ ക്യാമ്പിലേക്ക് പോയെന്നാണ് കേരളാ കോൺഗ്രസ് വിലയിരുത്തൽ. പ്രാദേശികമായി ജോസ് കെ മാണിയെ ഉൾക്കൊള്ളാൻ സിപിഎം പ്രവർത്തകർക്കായില്ല. അടുത്തിടെ നടന്ന ഭിന്നത പ്രതിഫലിച്ചോയെന്ന് സംശയമുണ്ട്. ഏഴ് പഞ്ചായത്തുകളിൽ സ്വാധീനമുണ്ടായിട്ടും ബിജെപി ഭരിക്കുന്ന മുത്തോലിയിൽ മാത്രമാണ് ജോസിന് മുന്നിലെത്താനായത്. ഇക്കാര്യങ്ങളെല്ലാം ഇരുപാർട്ടികളും  വിശദമായി പരിശോധിക്കണമെന്ന് കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതിയംഗവും എംപിയുമായ തോമസ് ചാഴികാടൻ ആവശ്യപ്പെടുന്നു

അതേസമയം പാലായിൽ പാർട്ടി വോട്ടുകൾ മാത്രമല്ല കേരളാ കോൺഗ്രസ് വോട്ടുകളിലും വിള്ളലുണ്ടായെന്നാണ് സിപിഎം വിലയിരുത്തൽ. ജോസ് കെ മാണിക്കെതിരെയുള്ള എതിർപ്പ് പ്രധാന ഘടകമായി. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പാലാ നഗരസഭയിലെ കൈയ്യാങ്കളിയിൽ നടപടി വേണമോ എന്ന കാര്യവും ആലോചനയിലുണ്ട്. വിശദമായ റിപ്പോർട്ട് സിപിഎം ജില്ലാ നേതൃത്വം തയ്യാറാക്കി സംസ്ഥാന നേതൃത്വത്തിന് കൈമാറി. അതസമയം സിപിഎം നിസഹകണം സംസ്ഥാന തലത്തിൽ  പരാതിയായോ മറ്റോ ഉന്നയിക്കേണ്ടതില്ലെന്നാണ് കേരളാ കോൺഗ്രസ്  തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...