പാട്യാല : തര്‍ക്കത്തെ തുടര്‍ന്നുള്ള മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒരു വര്‍ഷം കഠിന തടവിനു ശിക്ഷിക്കപ്പെട്ട പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. പാട്യാലയിലെ രജിന്ദ്ര ആശുപത്രിയിലാണ് സിദ്ദുവിനെ പ്രവേശിപ്പിച്ചത്. സിദ്ദുവിന് ജയിലില്‍ പ്രത്യേക ഭക്ഷണം വേണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം പ്രത്യേക ഭക്ഷണക്രമം സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വിഎച്ച്‌എസ് വര്‍മ്മ അറിയിച്ചു.
കോടതി കീഴടങ്ങാന്‍ ആവശ്യപ്പെട്ടതോടെ മേയ് 20നാണ് സിദ്ദു പാട്യാല സെന്‍ട്രല ജയിലില്‍ കീഴടങ്ങിയത്.1988 ഡിസംബര്‍ 27ന് റോഡിലുണ്ടായ തര്‍ക്കത്തിനിടെയാണ് സിദ്ദുവിന്റെ അടിയേറ്റ് ഒരു വയോധികന്‍ മരിച്ചത്. 1999 സെപ്തംബര്‍ 22ന് പാട്യാല സെഷന്‍സ് കോടതി തെളിവുകളുടെ അഭാവത്തില്‍ സിദ്ദുവിനെ വെറുതെ വിട്ടു. ഇതിനെതിരെ കൊല്ലപ്പെട്ടയാളുടെ കുടുംബം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും കീഴ്‌കോടതി വിധി തള്ളി സിദ്ദുവിന് മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ചു. എന്നാല്‍ സിദ്ദുവിന്റെ അപ്പീലില്‍ തടവുശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി 1000 രൂപ പിഴയില്‍ ഒതുക്കി. ഇതിനെതിരെ മരിച്ചയാളുടെ കുടുംബം ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.