സിദ്ധു മൂസേവാല വധക്കേസ് ; പ്രശസ്ത പഞ്ചാബി ഗായിക ജെന്നി ജോഹലിനെ എന്‍ഐഎ ചോദ്യം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സിദ്ധു മൂസേവാല വധക്കേസുമായി ബന്ധപ്പെട്ട് പ്രശസ്ത പഞ്ചാബി ഗായിക ജെന്നി ജോഹലിനെ എന്‍ഐഎ ചോദ്യം ചെയ്തു. നാല് മണിക്കൂറോളം അന്വേഷണസംഘം ഗായികയെ ചോദ്യം ചെയ്തു. സിദ്ധു മൂസേവാലക്ക് നീതി തേടി ജോഹല്‍ പുറത്തിറക്കിയ ലെറ്റര്‍ ടു സിഎം ന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. നേരത്തെ പ്രശസ്ത ഗായകരായ അഫ്സാന്‍ ഖാന്‍, ദല്‍പ്രീത് ദില്ലന്‍, മന്‍കിരത് ഔലക് എന്നിവരെയും ഡല്‍ഹി ആസ്ഥാനത്ത് എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. ലോറന്‍സ് ബിഷ്ണോയി സംഘവുമായി ദല്‍പ്രീത് ദില്ല്യനും മന്‍കിരത് ഔലക്കിനും ബന്ധമുണ്ടെന്നും അന്വേഷണസംഘം സംശയിച്ചിരുന്നു. മെയ് 29 നാണ് മാന്‍സ ജില്ലയിലെ ജവഹര്‍കെ ഗ്രാമത്തില്‍ അജ്ഞാതരുടെ വെടിയേറ്റ് പഞ്ചാബി ഗായകന്‍ സിദ്ധു മൂസേവാല കൊല്ലപ്പെട്ടത്. സിദ്ധു മൂസേവാല ഉള്‍പ്പെടെ 424 പേരുടെ സുരക്ഷ പഞ്ചാബ് പോലീസ് പിന്‍വലിച്ചതിനെ തുടര്‍ന്നായിരുന്നു സംഭവം.

പിന്നീട് കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘം ഗോള്‍ഡി ബ്രാര്‍ സിദ്ധു മൂസേവാലയുടെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഗുണ്ടാനേതാവ് വിക്കി മിദ്ദുഖേരയുടെ മരണത്തിന് പ്രതികാരം ചെയ്യാനാണ് മൂസ് വാലയെ കൊലപ്പെടുത്തിയതെന്ന് ലോറന്‍സ് ബിഷ്ണോയി സംഘവുമായി അടുത്ത ബന്ധമുള്ള ബ്രാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...

വനപാലകർ ഏലത്തോട്ടം വെട്ടിനിരത്തിയ സംഭവം ; കൈയേറ്റമെന്ന് വനംവകുപ്പ്, വിലകൊടുത്തു വാങ്ങിയതെന്ന് കർഷകൻ

0
അടിമാലി : പീച്ചാട്- പ്ലാമല ഭാഗത്ത് വ്യക്തി കൃഷി നടത്തിയിരുന്ന ഏലത്തോട്ടം...

നിതിൻ രാജിന്റെ മരണം : ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയം ; ഹൈക്കോടതി

0
കൊച്ചി : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി...

തിരുവനന്തപുരത്ത് തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റുകളെന്ന് കണ്ടെത്തൽ ; പണമിടപാടുകൾ നടത്തുന്നത് വൻകിട ഹോട്ടലുകൾ

0
തിരുവനന്തപുരം : നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റെന്ന്...