സിൽവർലൈൻ സർവേയിൽ കേരളം അനുമതി തേടിയില്ലെന്ന് കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

കൊ​​ച്ചി : സി​​ല്‍​​വ​​ര്‍​​ലൈ​​ന്‍ പ​​ദ്ധ​​തി​​യു​​ടെ സ​​ര്‍​​വേ ന​​ട​​ത്താ​​ന്‍​ സം​​സ്ഥാ​​ന സ​​ര്‍​​ക്കാ​​ര്‍ അ​​നു​​മ​​തി തേ​​ടി​​യി​​ട്ടി​​ല്ലെ​​ന്ന്​ കേ​​ന്ദ്ര സ​​ര്‍​​ക്കാ​​ര്‍ ഹൈ​​കോ​​ട​​തി​​യി​​ല്‍. ഡി.​​പി.​​ആ​​ര്‍ അം​​ഗീ​​ക​​രി​​ച്ച ശേ​​ഷം മാ​​ത്ര​​മേ പ​​ദ്ധ​​തി കാ​​ര്യ​​ത്തി​​ല്‍ അ​​ന്തി​​മ തീ​​രു​​മാ​​ന​​മെ​​ടു​​ക്കു​​ക​​യു​​ള്ളൂ​​വെ​​ന്നും കാ​​ബി​​ന​​റ്റ്​ ക​​മ്മി​​റ്റി​​യാ​​ണ്​ തീ​​രു​​മാ​​ന​​മെ​​ടു​​ക്കേ​​ണ്ട​​തെ​​ന്നും കേ​​ന്ദ്ര​​സ​​ര്‍​​ക്കാ​​റി​​നു​​വേ​​ണ്ടി അ​​സി. സോ​​ളി​​സി​​റ്റ​​ര്‍ ജ​​ന​​റ​​ല്‍ (എ.​​എ​​സ്.​​ജി) വ്യ​​ക്ത​​മാ​​ക്കി.

സാ​​മൂ​​ഹി​​കാ​​ഘാ​​ത പ​​ഠ​​ന​​ത്തി​​ന്​ കെ-​​റെ​​യി​​ല്‍ എ​​ന്ന് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ക​​ല്ലി​​ട്ട സ്ഥ​​ലം വാ​​യ്പ​​ക്കു​​വേ​​ണ്ടി ബാ​​ങ്കി​​ല്‍ ഈ​​ടു​​വെ​​ക്കാ​​ന്‍ ത​​ട​​സ്സ​​മി​​ല്ലെ​​ന്ന്​ വ്യ​​ക്ത​​മാ​​ക്കി ഉ​​ത്ത​​ര​​വി​​റ​​ക്കു​​മെ​​ന്ന്​ സം​​സ്ഥാ​​ന സ​​ര്‍​​ക്കാ​​ര്‍ അ​​ഭി​​ഭാ​​ഷ​​ക​​ന്‍ അ​​റി​​യി​​ച്ചു. സാ​​മൂ​​ഹി​​കാ​​ഘാ​​ത പ​​ഠ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യെ​​ന്ന പേ​​രി​​ല്‍ ന​​ട​​ക്കു​​ന്ന സ​​ര്‍​​വേ ന​​ട​​പ​​ടി​​ക​​ള്‍ ചോ​​ദ്യം ചെ​​യ്ത്​ സ​​മ​​ര്‍​​പ്പി​​ച്ച ഹ​​ര​​ജി​​ക​​ളി​​ലാ​​ണ്​ കേ​​ന്ദ്ര, സം​​സ്ഥാ​​ന സ​​ര്‍​​ക്കാ​​റു​​ക​​ളു​​ടെ വി​​ശ​​ദീ​​ക​​ര​​ണം.

ഇ​​പ്പോ​​ള്‍ ന​​ട​​ക്കു​​ന്ന സ​​ര്‍​​വേ​​ക്ക്​ അ​​നു​​മ​​തി തേ​​ടി​​യി​​ട്ടി​​ല്ലെ​​ന്ന്​ ​റെ​​യി​​ല്‍​​വേ ഡി​​വി​​ഷ​​ന​​ല്‍ ഓ​​ഫി​​സി​​ല്‍​​നി​​ന്ന്​ കൈ​​മാ​​റി​​യ വി​​വ​​ര​​മാ​​ണ്​ എ.​​എ​​സ്.​​ജി അ​​റി​​യി​​ച്ച​​ത്. പ​​ദ്ധ​​തി​​ക്ക്​ റെ​​യി​​ല്‍​​വേ​​യു​​ടെ സ്ഥ​​ല​​ത്ത്​ ക​​ല്ലി​​ട​​രു​​തെ​​ന്ന്​ നി​​ര്‍​​ദേ​​ശി​​ച്ചി​​ട്ടു​​​ണ്ടെ​​ന്നും കേ​​ന്ദ്രം വ്യ​​ക്ത​​മാ​​ക്കി. സ​​ര്‍​​വേ​​ക്ക്​ എ​​ത്തു​​ന്ന​​തി​​ന് മു​​മ്പ്​ നോ​​ട്ടീ​​സ് ന​​ല്‍​​കു​​ന്ന​​തി​​ല്‍ പ്രാ​​യോ​​ഗി​​ക ബു​​ദ്ധി​​മു​​ട്ടു​​​ണ്ടെ​​ന്ന് സം​​സ്ഥാ​​ന സ​​ര്‍​​ക്കാ​​ര്‍ അ​​ഭി​​ഭാ​​ഷ​​ക​​ന്‍ പ​​റ​​ഞ്ഞു. തു​​ട​​ര്‍​​ന്നാ​​ണ്,​ ക​​ല്ലി​​ട്ട സ്ഥ​​ലം വാ​​യ്പ​​ക്ക്​ ഈ​​ടു​​വെ​​ക്കാ​​ന്‍ ത​​ട​​സ്സ​​മു​​ണ്ടാ​​കി​​ല്ലെ​​ന്നും ഉ​​ത്ത​​ര​​വ്​ പു​​റ​​പ്പെ​​ടു​​വി​​ക്കു​​മെ​​ന്നും അ​​റി​​യി​​ച്ച​​ത്. ഇ​​ക്കാ​​ര്യം കോ​​ട​​തി രേ​​ഖ​​പ്പെ​​ടു​​ത്തി. കെ-​​റെ​​യി​​ല്‍ എ​​ന്ന് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ക​​ല്ലി​​ടു​​ന്ന​​ത് എ​​ന്തി​​നാ​​ണെ​​ന്ന ജ​​സ്റ്റി​​സ്​ ദേ​​വ​​ന്‍ രാ​​മ​​ച​​​ന്ദ്ര​​ന്‍റെ ചോ​​ദ്യ​​ത്തി​​ന് വ്യ​​ക്ത​​മാ​​യ മ​​റു​​പ​​ടി ല​​ഭി​​ച്ചി​​ല്ല. സ​​ര്‍​​വേ വി​​വ​​രം നോ​​ട്ടീ​​സ്​ ന​​ല്‍​​കി അ​​റി​​യി​​ക്കാ​​ത്ത​​തും സ​​ര്‍​​വേ ന​​ട​​ത്തി മ​​ഞ്ഞ​​ക്ക​​ല്ലി​​ടു​​ന്ന​​തു​​മാ​​ണ്​ ജ​​ന​​ങ്ങ​​ളെ ആ​​ശ​​ങ്ക​​പ്പെ​​ടു​​ത്തു​​ന്ന​​ത്.

അ​​തി​​സമ്പ​​ന്ന​​ര്‍​​ക്കും ഉ​​ന്ന​​ത​​ര്‍​​ക്കും മ​​ധ്യ​​വ​​ര്‍​​ഗ​​ത്തി​​നു​​മെ​​ല്ലാം സി​​ല്‍​​വ​​ര്‍​​ലൈ​​നോ​​ട്​ അ​​നു​​കൂ​​ല നി​​ല​​പാ​​ടു​​​ണ്ടാ​​യേ​​ക്കാം. എ​​ന്നാ​​ല്‍ താ​​ഴെ​​ത്ത​​ട്ടി​​ലു​​ള്ള​​വ​​ര്‍​​ക്ക്​ ആ​​ശ​​ങ്ക​​യു​​ള്ള​​തി​​നാ​​ലാ​​ണ്​ വാ​​യ്പ അ​​ട​​ക്കം വി​​ഷ​​യ​​ങ്ങ​​ളി​​ല്‍​ കോ​​ട​​തി രേ​​ഖാ​​മൂ​​ലം മ​​റു​​പ​​ടി തേ​​ടു​​ന്ന​​ത്. കി​​ട​​പ്പാ​​ട​​വും ജീ​​വ​​നോ​​പാ​​ധി​​ക​​ളും ന​​ഷ്​​​ട​​പ്പെ​​ടു​​ന്ന​​വ​​രാ​​ണ്​ എ​​തി​​ര്‍​​പ്പു​​യ​​ര്‍​​ത്തു​​ന്ന​​ത്. തു​​ട​​ര്‍​​ന്ന്​ ഹ​​ര​​ജി​​ക​​ള്‍ വി​​ധി പ​​റ​​യാ​​ന്‍ മാ​​റ്റി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി എം.എൽ.എ എക്സലൻസ് അവാർഡ് ജൂൺ 27ന് നടക്കും

0
റാന്നി: റാന്നി എം.എൽ.എ എക്സലൻസ് അവാർഡ് 2026 - ജൂൺ 27ന്...

കൊച്ചിയിൽ രാത്രിയാത്രകൾക്ക് മാറ്റം ; ജൂൺ 29 മുതൽ ഗതാഗത നിയന്ത്രണം

0
കൊച്ചി : എളംകുളം മെട്രോ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ കൊച്ചിയിലെ പ്രധാന...

ഗവി ദുരന്തത്തില്‍ അനാഥമായ കുടുംബത്തിന് സര്‍ക്കാര്‍ സഹായധനം നല്‍കിയതില്‍ കോന്നി എം.എല്‍.എക്ക് പങ്കില്ല ;...

0
പത്തനംതിട്ട: ഗവിയിൽ ക്രൂരമായി കൊല്ലപ്പെട്ട അംഗനവാടി ടീച്ചറുടെ കുടുംബത്തിന് സർക്കാർ സംവിധാനങ്ങളും...

നാളെ മുതല്‍ മുന്‍ഗണനാ റേഷൻ കാര്‍ഡിന് അപേക്ഷിക്കാം

0
തിരുവനന്തപുരം : മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ക്ക് നാളെ മുതൽ അപേക്ഷിക്കാമെന്ന് പൊതുവിതരണ...