നടക്കാത്ത പദ്ധതിയെന്നറിഞ്ഞിട്ടും സര്‍ക്കാര്‍ സിൽവര്‍ ലൈനിനായി ശ്രമിക്കുന്നു : ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നടപ്പാക്കാന്‍ സാധിക്കില്ല എന്ന വ്യക്തമായ ബോധ്യത്തോടെയാണ് സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതും പ്രചാരണം നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി യാതെന്നും ചെയ്യാന്‍ രണ്ടാം പിണറായി സര്‍ക്കാരിനായിട്ടില്ല. വികസന വിരുദ്ധ മുഖമുദ്ര മാറ്റിയെടുക്കാനുള്ള സിപിഎം തന്ത്രമാണ് സില്‍വര്‍ ലൈന്‍ പദ്ധതി. രണ്ടാം പിണറായി സ‍ര്‍ക്കാരിന്‍്റെ ഒന്നാം വാ‍ര്‍ഷികത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

ആറു വര്‍ഷത്തിനിടെ കേരളത്തിലേക്ക് യാതൊരു വികസന പദ്ധതിയും കൊണ്ടു വരാന്‍ പിണറായി സര്‍ക്കാരിനായിട്ടില്ലെന്നും തൃക്കാക്കരയില്‍ പിടിയുടെ മരണം സൗഭാഗ്യമാണെന്ന തരത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന തീര്‍ത്തും തരം താണതാണെന്നും ചെന്നിത്തല പറഞ്ഞു. കെ റെയില്‍ നടക്കാത്ത പദ്ധതിയാണെന്ന ബോധ്യം സിപിഎമ്മിനുണ്ട്. വികസന വിരുദ്ധ മുഖമുദ്ര മാറ്റിയെടുക്കാനുള്ള സിപിഎം തന്ത്രമാണ് സില്‍വര്‍ ലൈന്‍ പദ്ധതി. കെ റെയില്‍ നടക്കില്ലെന്ന് സി.പി.എമ്മിനും അറിയാം. രണ്ടാം പിണറായി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി എന്താണ് ചെയ്തത്. അസെന്റ് വ്യവസായ നിക്ഷേപ സംഗമം പാഴ് വേലയായി മാറി. കഴിഞ്ഞ 6 വര്‍ഷത്തിനിടെ ഏത് പദ്ധതിയാണ് കേരളത്തിലേക്ക് വന്നത്?

സംസ്ഥാന ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. എല്ലാ ക്ഷേമ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നിര്‍ത്തിവച്ചു. ഇപ്പോഴത്തെ കടത്തിനു പുറമേ കിഫ്ബി തിരിച്ചടവും മസാല ബോണ്ട് പലിശയും സര്‍ക്കാരിന് അധിക ബാധ്യതയാകുന്ന നിലയാണ്. കേരളം ശ്രീലങ്കയെക്കാള്‍ വലിയ കടക്കെണിയിലേക്കാണ് പോകുന്നത്. പി. ടി.യുടെ മരണം സൗഭാഗ്യം എന്ന് മുഖ്യമന്ത്രി പറഞ്ഞത് തരം താണ പ്രസ്താവനയാണ്. തൃക്കാക്കര തെര‍ഞ്ഞെടുപ്പില്‍ ജയിക്കാന്‍ വലിയ വര്‍ഗ്ഗീയ പ്രചാരണമാണ് എല്‍ഡിഎഫ് നടത്തുന്നത്. വര്‍ഗീയ പ്രീണനമാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ അടവ്. പാലാരിവട്ടം മേല്‍പ്പാലം തകര്‍ന്നപ്പോള്‍ വാചാലരായവര്‍ കൂളിമാടിനെ പറ്റി മിണ്ടാത്തതെന്താണ്? കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ പൊതുമരാമത്ത് മന്ത്രിക്കെതിരെ കേസെടുക്കുമോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺസിഞ്ഞോർ ഫാദർ തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു

0
കൊച്ചി: സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാൻ. കോട്ടയം അതിരൂപതയുടെ സഹായ...

മലയാളം സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം ഗവേഷക വിദ്യാർഥിനിയുടെ അനിശ്ചിതകാല സമരം 14-ാം ദിവസത്തിലേക്ക്...

0
മലപ്പുറം: തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം...

കോഴിക്കോട് വടകരയിൽ യുവാക്കള്‍ക്ക് നേരെ സംഘം ചേര്‍ന്ന് മര്‍ദ്ദനം

0
കോഴിക്കോട് : കോഴിക്കോട് വടകര മണിയൂർ പതിയാരക്കര മഞ്ചേരിക്കടവ് പാര്‍ക്കിന് സമീപം...

മണ്ഡലങ്ങളുടെ എണ്ണം നിലവിലുള്ളതുപോലെ 543 ആയി തുടരണമെന്ന് ഖർഗെ; കേന്ദ്രസർക്കാരിന് കത്തയച്ചു

0
ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് എഐസിസി അധ്യക്ഷന്‍...