സില്‍വര്‍ ലൈനില്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കേന്ദ്രാനുമതി തേടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സില്‍വര്‍ ലൈനില്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കേന്ദ്രാനുമതി തേടി. കേന്ദ്രാനുമതി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി റെയില്‍വെ ബോര്‍ഡ് ചെയര്‍മാന് സര്‍ക്കാര്‍ കത്ത് നല്‍കി. ഡിപിആര്‍ സമര്‍പ്പിച്ച്‌ രണ്ട് വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ അനുമതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. സില്‍വര്‍ ലൈനിന് കേന്ദ്രാനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരാഴ്ച മുന്‍പ് നല്‍കിയ കത്തിന് മറുപടി ലഭിച്ചിട്ടില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുന്‍പാണ് കത്ത് നല്‍കിയത്. ഈ കത്തിന് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും കത്ത് നല്‍കിയത്. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞതിന് ശേഷം തുടര്‍നടപടി സ്വീകരിക്കാമെന്നാണ് സംസ്ഥാനത്തിന്റെ തീരുമാനം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു. നടുവണ്ണൂർ...

എൽ.ഡി.എഫ് നേതാക്കൾ സ്വയം പരിഹാസ്യരാവുന്നു : ലാലു തോമസ്

0
തിരുവല്ല : തിരുവല്ല–മല്ലപ്പള്ളി–ചേലക്കൊമ്പ് റോഡിന്‍റെ പേരിൽ ഇല്ലാത്ത വിവാദം ഉണ്ടാക്കി എൽ.ഡി.എഫ്...

സോനം വാങ്ചുക്കുമായി ഒരു അഭിപ്രായ ഭിന്നതകളുമില്ലെന്ന് സിജെപി നേതാവ് സൗരവ് ദാസ്

0
ദില്ലി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ മുൻനിര പോരാളിയായ സാമൂഹിക പ്രവർത്തകൻ...