കോന്നി : ചിറ്റാർ പടയണിപ്പാറ ഓട്ടോ സ്റ്റാന്റിലെ തണൽ മരം മുറിക്കുന്നതിനെതിരെ നാട്ടുകാരും ഓട്ടോറിക്ഷ തൊഴിലാളികളും രംഗത്ത്. ചിറ്റാർ പടയണിപ്പാറ ഓട്ടോ സ്റ്റാൻഡിൽ വർഷങ്ങളായി നാട്ടുകാർക്ക് തണലേകിയിരുന്ന ബദാ മരമാണ് ഇപ്പോൾ സ്വകാര്യ വ്യക്തിയുടെ ആവശ്യപ്രകാരം മുറിച്ച് മാറ്റുവാൻ അധികൃതർ ഉത്തരവിട്ടിരിക്കുന്നത്. ഇവിടെ യാത്രക്കാർക്ക് കയറി നിൽക്കാൻ ഒരു കാത്തിരിപ്പ് കേന്ദ്രം പോലും ഇല്ലാത്ത അവസ്ഥയിൽ ഈ മരം ജനങ്ങൾക്ക് വലിയ ആശ്രയം ആയിരുന്നു. വിഷയത്തിൽ ജനങ്ങളുടെ പ്രതിഷേധവും ശക്തമാണ്.
ചിറ്റാറിൽ തണൽ മരം മുറിക്കുന്നതിന് എതിരെ നാട്ടുകാർ രംഗത്ത്
RECENT NEWS
Advertisment



























