സിപിഎം നേതാക്കളുടെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് ; പരാതിയുമായി മലമ്പുഴ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : സിപിഎം നേതാക്കളുടെ പേരിൽ കേരള ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പെന്ന് പരാതി. മലമ്പുഴ എംഎൽഎ എ. പ്രഭാകരൻ, കണ്ണൂർ ജില്ലാ  സെക്രട്ടറി എം വി ജയരാജൻ എന്നിവരുടെ പേര് ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നത്. ഏഴ് ലക്ഷം രൂപ നൽകിയാൽ കേരള ബാങ്കിൽ ക്ലർക്ക് ജോലി വാങ്ങിത്തരാം എന്നാണ് തട്ടിപ്പുകാരുടെ വാഗ്ദാനം. പാലക്കാട് ധോണി സ്വദേശി വിജയകുമാർ, കണ്ണൂർ ചാല സ്വദേശി സിദ്ദീഖ് എന്നിവരാണ് തട്ടിപ്പിന് പിന്നിൽ എന്നാണ് മലമ്പുഴ എംഎൽഎ എ പ്രഭാകരൻ പറയുന്നത്.

ക്ലർക്ക് ജോലി ഉറപ്പിക്കാൻ ഏഴ് ലക്ഷം നൽകണം എന്നാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നത്. ഒന്നരലക്ഷം മുൻകൂറായി നൽകിയാൽ രണ്ട് മാസത്തിനകം നിയമനം ഉറപ്പിക്കാം എന്നാണ് തട്ടിപ്പ് സംഘത്തിന്‍റെ വാഗ്ദാനം. മകന്‍റെ ജോലിക്കായി കൂത്താട്ടുകുളം സ്വദേശി രാജു, തട്ടിപ്പ് സംഘവുമായി നടത്തിയ സംഭാഷണം മലമ്പുഴ എംഎൽഎ പുറത്തുവിട്ടു. തട്ടിപ്പ് നടത്തിയ സിദ്ദീഖിനും വിജയകുമാറിനുമെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് എ പ്രഭാകരൻ എംഎല്‍എ പാലക്കാട് ജില്ലാ എസ്പിക്ക് പരാതി നൽകി. എന്നാല്‍ തട്ടിപ്പുമായി ഒരു ബന്ധവും ഇല്ലെന്നും എല്ലാത്തിനും പിന്നിൽ വിജയകുമാർ ആണെന്നുമാണ് സിദ്ദീഖ് പറയുന്നത്. എംഎൽഎയുടെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...