കോവിഡ് കേസുകള്‍ ഇനിയും ഉയരാന്‍ സാധ്യത ; എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് കേസുകള്‍ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. കോവിഡ് പ്രതിരോധത്തിലെ അശ്രദ്ധയാണ് രോഗവ്യാപനത്തിന് പ്രധാനകാരണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. അതേസമയം സംസ്ഥാനത്ത് ഇന്നലെയും പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നു. സംസ്ഥാനത്ത് ഏഴാം ദിവസവും കോവിഡ് കേസുകള്‍ ആയിരത്തിന് മുകളില്‍ എത്തി. ഇന്നലെ മാത്രം 1494 പ്രതിദിനരോഗികള്‍. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 10ന് മുകളില്‍ തന്നെ തുടരുന്നു. കോവിഡ് വ്യാപനം ഇനിയും ഉയരുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിലവിലെ വിലയിരുത്തല്‍.

രോഗവ്യാപത്തിന് പ്രധാനകാരണം മാസ്‌കും മറ്റ് കോവിഡ് പ്രതിരോധമാര്‍ഗങ്ങളും അവഗണിക്കുന്നതുകൊണ്ടാണ്. സ്‌കൂളുകളില്‍ കൂടുതല്‍ ജാഗ്രത വേണം. ഇനിയും വാക്സിന്‍ സ്വീകരിക്കവരുടെ എണ്ണം ആശങ്കെപ്പെടുത്തുന്നതാണ്. ഇവര്‍ അതിവേഗം വാക്സിന്‍ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. രോഗവ്യാപനം കൂടുതലുള്ള എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണവുമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...