വില്ലേജ് ഓഫിസര്‍മാര്‍ക്ക് വാടകയ്ക്ക് വാഹനം ; ആറു മാസത്തെ ചെലവ് 90 ലക്ഷം രൂപ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വില്ലേജ് ഓഫിസര്‍മാര്‍ക്ക് വേണ്ടി ആറു മാസത്തേക്ക് വാടകയ്ക്ക് വാഹനം എടുക്കുമ്പോള്‍ ചെലവ് 90 ലക്ഷം കടക്കുമെന്ന് റവന്യൂ വകുപ്പ്. എഴുന്നൂറോളം വില്ലേജ് ഓഫിസര്‍മാര്‍ക്കാണ് വാഹനം വാടകയ്ക്ക് എടുക്കുന്നത്. ഭൂമി തരം മാറ്റം സംബന്ധിച്ച അപേക്ഷകള്‍ വേഗം തീര്‍പ്പാക്കുന്ന പദ്ധതിക്കായി വാഹനം വാടകയ്‌ക്കെടുക്കാനാണ് റവന്യു വകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്. 680 വില്ലേജുകള്‍ക്കായി 350 വാഹനങ്ങളാണ് ഓടുന്നത്. വാഹന ഉപയോഗത്തിന്റെ ഏകദേശ കണക്കെടുപ്പ് നടത്തിയപ്പോഴാണ് 87.12 ലക്ഷം വേണ്ടി വരുമെന്നു കണ്ടെത്തിയത്.

പരിശോധനയ്ക്കായി നൂറില്‍ കൂടുതല്‍ അപേക്ഷകള്‍ ഉള്ളവയാണ് ഈ 680 വില്ലേജ് ഓഫിസുകള്‍. 2 വില്ലേജിന് ഒന്ന് കണക്കില്‍ ആണ് വാഹനം അനുവദിച്ചിട്ടുള്ളത്. ആഴ്ചയില്‍ 3 ദിവസം വീതം ഓരോ വില്ലേജിനും വാഹനം ലഭിക്കുന്ന തരത്തിലാണു ക്രമീകരണം. ഭൂമി തരം മാറ്റത്തിന് റവന്യു ഡിവിഷനല്‍ ഓഫിസുകളില്‍ നിന്നു ഫീല്‍ഡ് പരിശോധനയ്ക്കായി അയയ്ക്കുന്ന അപേക്ഷകളാണ് വില്ലേജ് ഓഫിസുകളില്‍ എത്തുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദേവപ്രശ്നവിധി : ദേവസ്വം ബോർഡ്‌ തീരുമാനം സ്വാഗതാർഹമെന്ന് തന്ത്രി മണ്ഡലം

0
തിരുവനന്തപുരം : ശബരിമല ദേവപ്രശ്നവിധി പഠിച്ച് നടപ്പാക്കുവാനുള്ള ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം...

ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; കോൺഗ്രസ്‌ നേതാവിനെതിരെ ഗുരുതര പരാതി

0
കാസർഗോഡ്: ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയതായി...

തദ്ദേശ വകുപ്പിൽ 264 പേരെ കൂട്ടത്തോടെ സ്ഥലം മാറ്റാനുള്ള ഉത്തരവ് പുറത്തിറക്കി

0
തിരുവനന്തപുരം: തദ്ദേശ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം. 264 പേരെയാണ് കൂട്ടത്തോടെ സ്ഥലം...

മലപ്പുറം കാത്തലിക് സിറിയന്‍ ബാങ്കില്‍ പണയം വച്ച സ്വര്‍ണം ഉടമ അറിയാതെ കൂടിയ തുകയ്ക്ക്...

0
താനൂര്‍: മലപ്പുറം താനൂര്‍ കാത്തലിക് സിറിയന്‍ ബാങ്കില്‍ പണയം വച്ച സ്വര്‍ണം...