സില്‍വര്‍ ലൈന്‍ വിശദീകരണകത്തിന്‌ ലഘുലേഖയുമായി എത്തിയ സിപിഎം പ്രാദേശിക നേതാക്കളെ കണ്ടംവഴി ഓടിച്ച് നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

വെണ്‍മണി : നാട്ടുകാര്‍ വിശദീകരണത്തിനെത്തിയ സിപിഎം നേതാക്കളെ തുരത്തി. സില്‍വര്‍ലൈന്‍ പദ്ധതി കടന്നുപോകുന്ന വെണ്‍മണി പുന്തലയില്‍ വിശദീകരണത്തിനെത്തിയവരെയാണ് തുരുത്തിയത്. ലോക്കല്‍ കമ്മിറ്റി അംഗം പാര്‍ട്ടിയില്‍ ഇതുവഴി ലൈന്‍ കടന്നുപോകുന്നതിനു യോജിപ്പുള്ള ആളല്ല താനെന്നു വിശദീകരണത്തിനിടെ പറഞ്ഞതു വിവാദമായി. ജനപ്രതിനിധികളും ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെയുള്ളവരെയാണു കഴിഞ്ഞദിവസം വെണ്‍മണി പഞ്ചായത്ത് 9-ാം വാര്‍ഡ് പുന്തലയിലെത്തിയപ്പോള്‍ ശകാരവര്‍ഷവുമായി നാട്ടുകാര്‍ നേരിട്ടത്.

കിടപ്പാടം വിട്ടിറങ്ങാന്‍ തയാറല്ലെന്നും ഒരു ന്യായീകരണവും കേള്‍ക്കേണ്ടെന്നും ഇവര്‍ നേതാക്കളോടു പറഞ്ഞു. നിങ്ങളുടെ വസ്തു ഞങ്ങള്‍ക്ക് അത്രയ്ക്കു നിര്‍ബന്ധമാണെങ്കില്‍ എഴുതി തരൂ, അപ്പോള്‍ വീടു വിട്ടിറങ്ങാം എന്നും ചിലര്‍ പറഞ്ഞു. നാട്ടുകാര്‍ വിശദീകരണം ഉള്‍പ്പെടുത്തിയ ലഘുലേഖകള്‍ വാങ്ങാനും തയാറായില്ല. സംസ്ഥാനനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം എത്തിയതാണെന്ന് പറഞ്ഞ് പ്രതിഷേധം കനത്തതോടെ നേതാക്കള്‍ തടിതപ്പി. സമൂഹമാധ്യമങ്ങളില്‍ സംഭവത്തിന്റെ വിഡിയോ വൈറലായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി പോലീസ്

0
തിരുവനന്തപുരം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം...

വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനം...

0
ഡൽഹി: വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക...

ആർഎസ്എസ് -നെതിരെ ഉപരോധം ഏർപ്പെടുത്തണം ; ശുപാർശയുമായി യു.എസ്.സി.ഐ.ആർ.എഫ്

0
വാഷിങ്ടൺ : ആർഎസ്എസിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ...

കോഴിക്കോട് കൊടുവള്ളിയിൽ മോഷണ ശ്രമം ആരോപിച്ച് പന്ത്രണ്ടുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; ഇടപെട്ട് ചൈൽഡ്...

0
കോഴിക്കോട് : കൊടുവള്ളിയിൽ മോഷണ ശ്രമം ആരോപിച്ച് പന്ത്രണ്ടുവയസുകാരനെ ക്രൂരമായി...