സിൽവർ ലൈനിനെതിരെ കോഴിക്കോടും കോട്ടയത്തും പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് വെസ്റ്റ് കല്ലായിലും കോട്ടയം നട്ടാശ്ശേരിയിലും സിൽവർ ലൈനിനെതിരെ നാട്ടുകാർ സംഘടിച്ച് രം​ഗത്തെത്തി. രണ്ട് ദിവത്തെ ഇടവേളയ്ക്ക് ശേഷമാണ് കോഴിക്കോട് ജില്ലയിലെ കല്ലായിൽ സിൽവർ ലൈൻ സർവേയ്ക്കായി ഉദ്യോ​ഗസ്ഥരെത്തുന്നത്. ഇവിടെ കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ ഇവിടെ സ്ഥാപിച്ച കല്ലുകൾ പ്രതിഷേധക്കാർ പിഴുതെറിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കെ.പി.പി.സി അദ്ധ്യക്ഷൻ കെ.സുധാകരനും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും ഇവിടം സന്ദർശിച്ചിരുന്നു. സിൽവർ ലൈൻ പദ്ധതിയിൽ ഭൂ​ഗർഭ പാത കടന്നു പോകുന്ന പ്രദേശമാണിവിടം.

ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ സർവേ നടത്താൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രദേശവാസികൾ. മലപ്പുറം തിരുനാവായയിലെ സൗത്ത് പല്ലാറിലും സിൽവർ ലൈൻ സർവേ നടപടികൾ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ചു. ജനങ്ങൾ സംഘടിച്ച് പ്ലക്കാർഡുകളുമായെത്തിയതോടെയാണ് നടപടികൾ താൽക്കാലികമായി നിർത്തിവെച്ചത്. മുകളിൽ നിന്നുള്ള നിർദേശത്തെ തുടർന്നാണ് നടപടികൾ നിർത്തിവെച്ചതെന്ന് ബന്ധപ്പെട്ട തഹസിൽദാർ അറിയിച്ചു.  ഇനി എന്ന് സർവേ പുനരാരംഭിക്കുമെന്ന കാര്യത്തിൽ തീരുമാനം കൈക്കൊണ്ടിട്ടില്ല. പ്രായമായവരും കുട്ടികളും ഉൾപ്പടെയുള്ളവരാണ് പ്രതിഷേധവുമായെത്തിയത്.

ശനിയാഴ്ച്ചയും പ്രതിഷേധത്തെ തുടർന്ന് നടപടികൾ നിർത്തിവെച്ചിരുന്നു. കല്ല് പിഴുതെറിഞ്ഞതിന്റെ പേരിൽ പാവങ്ങളെ ജയിലിലേക്ക് അയക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. ജയിലിൽ പോകേണ്ടി വന്നാൽ യുഡിഎഫ് നേതാക്കൾ പോകുമെന്നും ഭീഷണിക്ക് മുമ്പിൽ വഴങ്ങില്ലെന്നും വിഡി സതീശൻ പറഞ്ഞു. പ്രതിഷേധങ്ങൾക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. സർവേ കല്ലുകൾ പിഴുതെറിഞ്ഞാൽ പദ്ധതി തടയാനാകില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുളയിലെ തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി

0
പത്തനംതിട്ട: ആറന്മുളയിലെ തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി. ദ്വാരം വീണതോടെ വെള്ളം കയറിയാണ്...

ആദിവാസികൾക്കായി പരിസ്ഥിതി സൗഹൃദ വീടൊരുക്കി ഡോ.എം.എസ്.സുനിൽ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് നിര്‍മ്മിച്ച് നൽകുന്ന...

നീറ്റ് യുജി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരുക്കിയ മാറ്റങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്രസര്‍ക്കാര്‍

0
ഡൽഹി: നീറ്റ് യുജി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരുക്കിയ മാറ്റങ്ങള്‍ സുപ്രീംകോടതിയെ...

എകെ-47 വിവാദം : തേജസ്വി യാദവ് കസ്റ്റഡിയിലെടുത്ത് പോലീസ് ; രാജ്ഭവൻ മാർച്ചിൽ ...

0
പട്‌ന : ബിഹാറിൽ ആർ.ജെ.ഡി. നടത്തിയ ലേക്ഭവൻ മാർച്ചിലുണ്ടായ സംഘർഷത്തെത്തുടർന്ന് പ്രതിപക്ഷ...