സ്വകാര്യ സ്ഥാപനങ്ങൾക്ക് സുരക്ഷ ഒരുക്കാനുള്ള സിംസ് പദ്ധതിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത് ; സ്വകാര്യ കമ്പനിക്ക് വേണ്ടി സ്ഥാപനങ്ങളെ കണ്ടെത്താൻ എസ്പിമാരോട് ഡിജിപി നിർദ്ദേശിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്വകാര്യ സ്ഥാപനങ്ങൾക്ക് സുരക്ഷ ഒരുക്കാനുള്ള സിംസ് പദ്ധതിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പദ്ധതി തുടങ്ങാൻ കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ കാലത്തും ശ്രമിച്ചിരുന്നു. വിദേശ കമ്പനിയുമായി കെൽട്രോൺ കരാറിൽ ഒപ്പിട്ടെങ്കിലും കമ്പനി സാമ്പത്തികമായി തകർന്നതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

2013 ലാണ് സിംസ് പദ്ധതിയെന്ന ആശയം ഉയരുന്നത്. ഉമ്മൻചാണ്ടി സർക്കാർ കെൽട്രോണിന് നടത്തിപ്പിനുള്ള അനുമതി നൽകിയ ഉത്തരവിറക്കി. 2014 ഒക്ടോബര്‍ 15നാണ് ഉത്തരവിറക്കിയത്. പിന്നാലെ സാങ്കേതിക പരിജ്ഞാനം ഉള്ള കമ്പനിയെ കണ്ടെത്താൻ കെൽട്രോൺ ആഗോള ടെണ്ടർ വിളിച്ചു. ഷാർജയിലെ ഒരു സ്ഥാപനമായിരുന്നു ടെണ്ടറിൽ യോഗ്യത നേടിയത്. പക്ഷെ പിന്നാട് കമ്പനി സാമ്പത്തികമായി തകർന്നതോടെ പദ്ധതി തുടങ്ങാതെ ഉപേക്ഷിച്ചു. പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷമാണ് വീണ്ടും സിംസിനെ കുറിച്ചുള്ള ചർച്ച തുടങ്ങിയത്. പോലീസും കെൽട്രോണുമായി കരാറിലെത്തി.

അതിന് ശേഷമാണ് കെൽട്രോൺ ആഗോള ടെണ്ടർ വഴി ഗാലക്സോണുമായി കരാറിലെത്തുന്നതും പദ്ധതി തുടങ്ങുന്നതും. പക്ഷെ കരാർ വ്യവസ്ഥകള്‍ ലംഘിച്ച് സ്വകാര്യ കമ്പനിക്ക് വേണ്ടി സ്ഥാപനങ്ങളെ കണ്ടെത്താൻ എസ്പിമാരോട് ഡിജിപി നിർദ്ദേശിച്ചതോടെയാണ് വിവാദങ്ങള്‍ ഉയരുന്നത്. പക്ഷെ മുഖ്യമന്ത്രി നിയമസഭയിൽ എല്ലാം കെൽട്രോൺ മാത്രമാണെന്ന് വിശദീകരിച്ചതും ഗ്യാലക്സോണിന്റെ  കാര്യം പറയാതിരുന്നതുമാണ് ദുരൂഹത കൂട്ടിയത്. എല്ലാം സുതാര്യമാണെന്നാണ് കെൽട്രോൺ വിശദീകരണമെങ്കിലും ഇടപാടിനെക്കുറിച്ച് അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...