സിന്ധു ആത്മഹത്യ ചെയ്ത സംഭവം ; ജൂനിയര്‍ സൂപ്രണ്ട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കണമെന്ന് നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

വയനാട് : മാനന്തവാടി സബ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് സിന്ധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയയായ ജൂനിയര്‍ സൂപ്രണ്ട് അജിത കുമാരി നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കണമെന്ന് നിര്‍ദേശം. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. ജോലി വിഷയത്തില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. അഴിമതിക്ക് കൂട്ടു നില്‍ക്കാതിരുന്നതിന് മേലുദ്യോഗസ്ഥരില്‍ നിന്ന് നേരിടേണ്ടി വന്ന മാനസികപീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടി സിന്ധുവിന്റെ കുടുംബം നേരത്തെ പരാതി നല്‍കിയിരുന്നു. സിന്ധു നേരിട്ട് പരാതി അറിയിച്ചതായി വയനാട് ആര്‍.ടി.ഒ ഇ. മോഹന്‍ദാസും പറഞ്ഞിരുന്നു.

ഓഫീസിലെ ഉദ്യോസ്ഥരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് സിന്ധു ആത്മഹത്യ ചെയ്തെന്ന് സൂചന നല്‍കുന്ന കുറിപ്പുകള്‍ പോലീസ് കണ്ടെടുത്തിരുന്നു. സിന്ധുവിന്റെ മുറിയില്‍ നിന്ന് 20 പേജുള്ള ഡയറിയും ചില കുറിപ്പുകളുമാണ് കണ്ടെടുത്തത്. ഇതില്‍ മാനസിക പീഡനം നേരിട്ടതായുള്ള സൂചനയുണ്ട്. ഓഫീസില്‍ ഒറ്റപ്പെട്ടെന്നും ജോലി നഷ്ടപ്പെടുമെന്നും സിന്ധു ഡയറിയില്‍ കുറിച്ചിട്ടുണ്ട്. സിന്ധുവിന്റെ മുറിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത മൊബൈല്‍ ഫോണും ലാപ്ടോപ്പും വിശദമായി പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഗതാഗതമന്ത്രി ആന്റണി രാജു വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വകുപ്പ് തല അന്വേഷണത്തിനായി ഇന്നലെ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കല്‍പ്പറ്റയില്‍ എത്തിയിരുന്നു. അദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...