രാഷ്ട്രീയ നേതാക്കള്‍ മാധ്യമങ്ങളോട് പറയുന്ന കാര്യങ്ങള്‍ സഭയുടെയോ സഭാ അധ്യക്ഷന്റെയോ നിലപാടല്ലെന്ന് സീറോ മലബാര്‍ സഭ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സീറോ മലബാര്‍ സഭ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം രാഷ്ട്രീയ നേതാക്കള്‍ മാധ്യമങ്ങളോട് പറയുന്ന കാര്യങ്ങള്‍ സഭയുടെയോ സഭാ അധ്യക്ഷന്റെയോ നിലപാടല്ലെന്ന് സീറോ മലബാര്‍ സഭ.

രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കള്‍ വിവിധ സാഹചര്യങ്ങളില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ചയ്‌ക്കെത്തുകയും ചര്‍ച്ച നടത്തുകയും ചെയ്യാറുണ്ട്. ഇങ്ങനെ എത്തുന്നവരെ സഭാ അധ്യക്ഷന്‍ കേള്‍ക്കുകയും സഭയുടെ നിലപാടുകള്‍ അവരോട് വ്യക്തമാക്കാറുമുണ്ട്.

എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം നേതാക്കള്‍ മാധ്യമങ്ങളോട് പറയുന്ന കാര്യങ്ങള്‍ സഭയുടെയും സഭാ അധ്യക്ഷന്റെയും നിലപാടെന്ന നിലയില്‍ പ്രചരിപ്പിക്കുന്ന ശൈലി നിലവിലുണ്ട്. എന്നാല്‍ അവര്‍ പറയുന്ന കാര്യങ്ങള്‍ നേതാക്കളുടെയോ അവരുടെ പാര്‍ടിയുടെയോ അഭിപ്രായം മാത്രമാണ്. അത് സഭയുടെയോ സഭാ അധ്യക്ഷന്റെയോ അല്ല. ഏതെങ്കിലും വിഷയത്തില്‍ സഭയുടെയോ സഭാ അധ്യക്ഷന്റെയോ നിലപാട് വ്യക്തമാക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ഉചിതമായ സമയത്ത് സഭയുടെ ഒദ്യോഗിക സംവിധാനങ്ങളിലുടെ അറിയിക്കുമെന്നും സീറോ മലബാര്‍ സഭ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതൃസ്ഥാനം : നിയമസഭയിൽ തൽക്കാലം പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടതില്ലെന്ന് സിപിഐ

0
ന്യൂഡൽഹി: പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെട്ട് നിയമസഭയിൽ തൽക്കാലം പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടതില്ലെന്ന്...

അനാശാസ്യ കേന്ദ്രത്തിലെത്തുന്ന ഉപഭോക്താവും കുറ്റക്കാരനെന്ന് ഹൈക്കോടതി

0
കൊച്ചി: അനാശാസ്യ കേന്ദ്രങ്ങളിൽ സേവനം തേടിയെത്തുന്നവരെയും നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി....

ചെയ്ത കുറ്റങ്ങളില്‍ അമേരിക്ക ഖേദിക്കുന്നത് വരെ ആക്രമണം തുടരും : മുന്നറിയിപ്പുമായി ഇറാൻ

0
തെഹ്റാന്‍: അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക്...

നെഹ്‌റുട്രോഫി വള്ളം കളി : സമ്മാനത്തുക കൈമാറിയില്ലെന്ന് പരാതി ; ക്ലബ്ബുകൾ പ്രതിഷേധത്തിൽ

0
ആലപ്പുഴ : നെഹ്‌റുട്രോഫി വള്ളംകളി കഴിഞ്ഞ്‌ ഒരാഴ്ച പിന്നിട്ടിട്ടും വിജയികൾക്കു സമ്മാനത്തുകയും...