Saturday, July 5, 2025 9:26 am

സിസ്റ്റർ വി.ടി.ഏലിക്കുട്ടിക്ക് മാതൃ ഇടവക ഇഷ്ട ഗാനം ഒരുമിച്ച് ആലപിച്ച് അന്ത്യ യാത്രഅയപ്പ് നല്കി

For full experience, Download our mobile application:
Get it on Google Play

എടത്വ : സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയുടെ സുവിശേഷകയായി 5 പതിറ്റാണ്ട് പ്രേഷിത പ്രവർത്തനം നിർവഹിച്ച തലവടി വാലയിൽ ബെറാഖാ ഭവനിൽ സിസ്റ്റർ വി.ടി. ഏലിക്കുട്ടിക്ക് (83)അന്ത്യ യാത്രഅയപ്പ് നല്കി. മാത്യ ഇടവകയായ തലവടി സെൻ്റ് തോമസ് സി.എസ്.ഐ. പള്ളിയിൽ നടന്ന സംസ്ക്കാര ശുശ്രൂഷയ്ക്ക് ബിഷപ്പ് റൈറ്റ്.റവ.തോമസ് സാമുവൽ തിരുമേനി മുഖ്യ കാർമ്മികത്വം വഹിച്ചു. സിസ്റ്റർ വി.ടി.ഏലിക്കുട്ടിയുടെ ഇഷ്ട ഗാനമായ ”നിൻ്റെ ഹിതം പോലെയെന്നെ നിത്യം നടത്തീടണമെ” എന്ന ഗാനം സംസ്ക്കാര ശുശ്രൂഷയിൽ പാടണമെന്ന ആഗ്രഹം ആണ് ഇടവക വികാരി റവ.തോമസ് മാത്യൂ സഫലമാക്കിയത്. തോട്ടുകടവിൽ റോയിയുടെ നേതൃത്വത്തിലുള്ള ചർച്ച് ക്വയർ ഗാനം ആലപിച്ചു.

സംസ്ക്കാര ശുശ്രൂഷയിൽ സി.എസ്ഐ മദ്ധ്യകേരള മഹായിടവക ട്രഷറാർ റവ.തോമസ് പായിക്കാട്, വൈദീക സെക്രട്ടറി റവ.ജോൺ ഐസക്ക്, ഇടവക .വികാരി റവ.തോമസ് മാത്യൂ, തലവടി കാഞ്ഞിരപള്ളിൽ കുടുംബയോഗം പ്രസിഡൻ്റ് റവ.ജേക്കബ് ടി ഏബ്രഹാം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലെ വിവിധ ഇടവകകളിൽ നിന്നും പങ്കെടുത്ത വികാരിമാർ എന്നിവർ സഹകാർമ്മികത്വം വഹിച്ചു. സിഎസ്ഐ മദ്ധ്യകേരള മഹായിടവക സ്ത്രീ ജനസഖ്യം പ്രസിഡൻറ് ഡോ.സൂസൻ തോമസ് റീത്ത് സമർപ്പിച്ചു.

രാവിലെ 9.30ന് ഭവനത്തിൽ നടന്ന ശുശ്രൂഷയ്ക്ക് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം അതിഭദ്രാസനാധിപൻ അഭി.മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ നേതൃത്വം നല്കി. ഭദ്രാസന സെക്രട്ടറി റവ.ഫാദർ റെജി കെ.തമ്പാൻ, നിരണം ഇടവക വികാരി റവ. ഫാദർ ഷിജു മാത്യു, പോത്താനിക്കാട് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ഇംഗ്ലീഷ് മീഡിയം സ്കൂൾ മാനേജർ റവ.ഫാദർ ജെയിംസ് ജോയി, റവ.ഫാദർ റോബിൻ പീറ്റർ, ഡീക്കൻ ജോബി ജോൺ, ഭദ്രാസന പി.ആർ.ഒ :സിബി സാം തോട്ടത്തിൽ, പാസ്റ്റർമാരായ പ്രസാദ് സാമുവേൽ, ഷിബു ഐപ്പ് ഇയ്യോബ്, വി.എസ് ചെറിയാൻ, സാബു മേപ്രാൽ, വർഗ്ഗീസ് വാഴക്കൂട്ടത്തിൽ ചേപ്പാട്, വാവച്ചൻ ഉപദേശി എന്നിവർ സംബന്ധിച്ചു.

മാവേലിക്കര ലോക്സഭാംഗവും മുൻ കേന്ദ്ര മന്ത്രിയും ആയ കൊടിക്കുന്നിൽ സുരേഷ്,മുൻ എം.എൽ.എ തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ.തോമസ്, ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു, ബഹു.തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ജനുബ് പുഷ്പാകരൻ, അംഗങ്ങളായ പി.കെ.വർഗ്ഗീസ്, അജിത്ത് കുമാർ പിഷാരത്ത് , പ്രിയ അരുൺ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അഡ്വ. സി.പി.സൈജേഷ്, യൂത്ത് കോൺഗ്രസ് സെക്രട്ടറി അജോയ് കടപ്പിലാരിൽ, സജി ജോസഫ്, എടത്വ വികസന സമിതി പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം, ടൗൺ ക്ലബ് പ്രസിഡൻ്റ് ബിൽബി മാത്യം കണ്ടത്തിൽ, വാല്യം എഡ്യൂക്കേഷൻ ട്രസ്റ്റ് മേഖല പ്രസിഡൻ്റ് സജീവ് എൻ.ജെ, സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ സുധീർ കൈതവന, സുരേഷ് പരുത്തിക്കൽ, ബി.ജെ.പി ന്യൂനപക്ഷ മോർച്ച ട്രഷറാർ വർഗ്ഗീസ്, ഡിവൈഎഫ്.ഐ മേഖല പ്രസിഡൻ്റ് വിൻസൻ പൊയ്യാലുമാലിൽ എന്നിവർ അനുശോചിച്ചു. വിലാപയാത്രയിൽ വിവിധ രാഷ്ട്രീയ- സഭ – സാമൂഹിക- സംഘടന ഭാരവാഹികൾ,സൗഹൃദ വേദി – അക്ഷയ പുരുഷ സ്വയം സഹായ സംഘം ഭാരവാഹികൾ പങ്കെടുത്തു.

യു.ആർ.എഫ് വേൾഡ് റെക്കോർഡ് ഏഷ്യൻ ജൂറി ഡോ.ജോൺസൺ വി.ഇടിക്കുളയുടെ പിതൃസഹോദരിയാണ് സിസ്റ്റർ വി.റ്റി. ഏലിക്കുട്ടി.സിസ്റ്റർ വി.റ്റി. ഏലിക്കുട്ടിയുടെ ഭക്തിനിർഭരമായ പ്രാർത്ഥന ജീവിതവും സമർപ്പണ ജീവിതവും മാതൃകപരമാണെന്ന് സിഎസ്ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പും മുൻ മോഡറേറ്ററും കൂടിയായ റൈറ്റ് റവ. തോമസ് കെ.ഉമ്മൻ അനുസ്മരിച്ചു.

യു.ആർ.എഫ് വേൾഡ് റെക്കോർഡ് ജൂറി ചെയർമാൻ ഗിന്നസ് ഡോ. സുനിൽ ജോസഫ്, ഭാരതീയ ജനത യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആൻറണി, നാഷണലിസ്റ്റ് കേരള കോൺഗ്രസ് ചെയർമാൻ കുരുവിള മാത്യൂസ്, ജനറൽ സെക്രട്ടറി എം.എൻ ഗിരി, ജോസഫ് കെ. നെല്ലുവേലി എന്നിവർ അനുശോചിച്ചു.

സാമൂഹ്യ-ക്ഷേമ – ജീവകാരുണ്യ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടും സിസ്റ്റർ വി.ടി.ഏലിക്കുട്ടിയുടെ സ്മരണ നിലനിർത്തുന്നതിനും ഫൗണ്ടേഷൻ രൂപികരിക്കുവാൻ തീരുമാനിച്ചതായി സഹോദരപുത്രൻ ഡോ.ജോൺസൺ വി.ഇടിക്കുള പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാകിസ്ഥാനിൽ അ‍ഞ്ചുനില കെട്ടിടം തകര്‍ന്ന് വീണ് എട്ടു പേര്‍ മരിച്ചു

0
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ അ‍ഞ്ചുനില കെട്ടിടം തകര്‍ന്ന് വീണ് എട്ടു പേര്‍ മരിച്ചു....

വെള്ളപ്പാറമുരുപ്പ് – വടക്കേക്കരപ്പള്ളി റോഡിന്റെ നിർമ്മാണം പൂർത്തിയാ‌ക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു

0
ഏഴംകുളം : തൊടുവക്കാട് ഉഷസ് പടി - വെള്ളപ്പാറമുരുപ്പ് - വടക്കേക്കരപ്പള്ളി...

മീററ്റിൽ മദ്റസ വിദ്യാർത്ഥിയായ 22കാരിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

0
​മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ മദ്റസാ വിദ്യാർത്ഥിയായ 22കാരിയെ പീഡിപ്പിച്ച സംഭവത്തിൽ 45കാരനായ...

ആരോഗ്യമന്ത്രി വീണാ ജോർജ്ജ് രാജി വെക്കണം ; പന്തളത്തും വന്‍ പ്രതിഷേധം

0
പന്തളം : ആരോഗ്യ മേഖലയിലെ തകർച്ചയ്ക്കും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക്...