ഒളിവിൽ പോകാൻ രാഹുൽ മാങ്കൂട്ടത്തിലിന് കാര്‍ നൽകിയ സിനിമ നടിയിൽ നിന്ന് വിവരങ്ങള്‍ തേടി എസ്ഐടി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ഒളിവിൽ പോകാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉപയോഗിച്ച റെഡ് പോളോ കാര്‍ നൽകിയ സിനിമ നടിയിൽ നിന്ന് വിവരങ്ങള്‍ തേടി എസ്ഐടി. രാഹുലിന് കാര്‍ നൽകിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയാണ് സിനിമ നടിയുമായി പോലീസ് സംഘം ഫോണിൽ സംസാരിച്ചത്. രാഹുലിന് കാര്‍ കൊടുത്തത് ഏതുസാഹചര്യത്തിലാണെന്ന് പൊലീസ് നടിയോട് ചോദിച്ചറിഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ അടുത്ത സുഹൃത്താണെന്നാണ് നടി പോലീസിന് നൽകിയ മറുപടി. ബെംഗളൂരുവിലുള്ള നടിയെ ഫോണിൽ വിളിച്ചാണ് വിവരങ്ങള്‍ തേടിയത്. രാഹുലിനെതിരെ കേസെടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് രാഹുലിന്‍റെ ഭവന നിര്‍മ്മാണ പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ നടിയുടേതാണ് രക്ഷപ്പെടാൻ ഉപയോഗിച്ച ചുവന്ന കാര്‍ എന്നാണ് പോലീസ് കണ്ടെത്തൽ.

പാലക്കാട് നിന്നും രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപ്പെട്ടത് ചുവന്ന പോളോ കാറിലാണെന്ന് നേരത്തെ തന്നെ പോലീസിന് വിവരം ലഭിച്ചിരുന്നു. രാഹുൽ രക്ഷപ്പെടാൻ ഉപയോഗിച്ച കാര്‍ സിനിമ നടിയുടേതാണെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നികുതി വെട്ടിച്ച് ഓടുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടിയുമായി എംവിഡി ; പിഴയിട്ടത്‌ ഒരു കോടി...

0
കാക്കനാട് : കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന...

എന്റെ ശബ്ദം ഇനി എനിക്ക് വേണ്ടി മാത്രം ; രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി...

0
കൊച്ചി: രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചന നല്‍കി അഖില്‍ മാരാര്‍. തന്റെ...

ലോകത്തെ ഞെട്ടിച്ച് പുതിയ പി.ആർ. തന്ത്രം ; ജനപിന്തുണ നേടാൻ ചാറ്റ് ജിപിടിയെ സ്വാധീനിച്ച്...

0
വാഷിങ്ടൺ : അമേരിക്കൻ ജനതയ്ക്കിടയിൽ ഇസ്രയേലിനുള്ള പിന്തുണ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ, പൊതുജനാഭിപ്രായത്തെ...

കാസർകോട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ

0
കാസർകോട്: ചെമ്മനാട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ. മീപ്പുഗിരി സ്വദേശികളായ...