‘പാർട്ടി കോൺഗ്രസിൽ സ്വകാര്യ വാഹനം ടാക്സിയായി ഉപയോഗിച്ചത് തെറ്റ്, പരാതി കിട്ടിയാൽ നടപടി’ : മോട്ടോർ വാഹന വകുപ്പ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സഞ്ചരിക്കാനായി ഒരുക്കിയ സ്വകാര്യ കാര്‍ ടാക്‌സി ആയി ഉപയോഗിച്ചെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ ആര്‍ടിഒ ഇ.എസ്.ഉണ്ണികൃഷ്ണന്‍. പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കും വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ഉള്‍പ്പടെ റദ്ദാക്കാവുന്ന കുറ്റമാണ് ഇതെന്നും ആര്‍ടിഒ പറഞ്ഞു. യെച്ചൂരിക്ക് സഞ്ചരിക്കാനായി ഒരുക്കിയത് ക്രിമിനല്‍ കേസിലെ പ്രതിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് അടുത്ത വിവാദം.

വെളുത്ത ബാക്ക് ഗ്രൗണ്ടില്‍ കറുത്ത അക്ഷരത്തില്‍ നമ്ബര്‍ പ്ലേറ്റ് നല്‍കുന്നത് സ്വകാര്യ വാഹനങ്ങള്‍ക്കാണ്. ഈ വാഹനങ്ങള്‍ വാടകയ്ക്ക് കൊടുക്കാന്‍ സാധിക്കില്ല. വാടകയ്ക്ക് എടുക്കുന്ന ടാക്‌സികള്‍ക്ക് നിയമപ്രകാരം മഞ്ഞ ബാക്ക്ഗ്രൗണ്ടില്‍ കറുത്ത അക്ഷരത്തില്‍ ഉള്ള നമ്പര്‍പ്ലേറ്റ് നല്‍കണമെന്നാണ് നിയമം. റെന്റ്- എ- കാര്‍ എന്ന സംവിധാനം ആണെങ്കില്‍ കറുത്ത ബാക്ക്ഗ്രൗണ്ടില്‍ മഞ്ഞ അക്ഷരത്തില്‍ ഉള്ള നമ്പര്‍പ്ലേറ്റ് നല്‍കണം. അല്ലാതെ സ്വകാര്യ വാഹനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്നതും ടാക്‌സിയായി ഓടുന്നത് നിയമപ്രകാരം അനുവദനീയമല്ല.

സീതാറാം യെച്ചൂരിയുടെ യാത്രകള്‍ക്കായി സ്വകാര്യ വാഹനം ഉപയോഗിച്ചതില്‍ നിലവില്‍ പരാതി ലഭിച്ചിട്ടില്ല. പരാതി കിട്ടിയാല്‍ അന്വേഷിച്ച്‌ നടപടി സ്വീകരിക്കുമെന്നും ആര്‍ടിഒ കൂട്ടിച്ചേര്‍ത്തു. യെച്ചൂരി സഞ്ചരിച്ചത് പത്തോളം ക്രിമിനല്‍ കേസിലെ പ്രതിയും എസ്ഡിപിഐ പ്രവര്‍ത്തകനുമായ സിദ്ധിഖിന്റെ ഉടമസ്ഥതയിലുള്ള ഫോര്‍ച്യൂണര്‍ വാഹനത്തിലാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സിപിഎമ്മുമായി ഒരു ബന്ധവുമില്ലാത്ത സിദ്ദിഖ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ നിര്‍ദ്ദേശ പ്രകാരമാണ് യെച്ചൂരിക്കായി ഫോര്‍ച്യൂണര്‍ വിട്ടു നല്‍കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി പ്രമേയം

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന് പരാതി

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം: പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...