തിരുവല്ല : മാതാ അമൃതാനന്ദമയീ മഠം മഠാധിപതി പൂജനീയ സ്വാമിനി ഭവ്യാമൃത പ്രാണയ്ക്ക് കോന്നിയിലെ അമൃത ശ്രീയുടെയും, സന്നദ്ധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ സ്വീകരണം നൽകി. കോന്നി സത്സംഗ സമിതി കാര്യദർശി രാധമ്മ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി. സദ്ഗുരു ശ്രീ മാതാ അമൃതനന്ദമയീ ദേവിയുടെ ശിഷ്യരായ, ബ്രഹ്മചാരിണി ദീക്ഷിതാമൃത ചൈതന്യ, ബ്രഹ്മചാരിണി രമ എന്നിവരുടെ നേതൃത്വത്തിൽ, ലോകമംഗളത്തിനായി ശിവശക്തി ഹോമം, നവഗ്രഹ പൂജ, ഭക്തിഗാന സുധ, അന്നദാനം എന്നിവയും നടത്തി. രമണി, ഡോ.വിജയകുമാർ, പി.ഡി പത്മകുമാർ, രാജേന്ദ്രപ്രസാദ്, ഗോപാലകൃഷ്ണൻ, കൃഷ്ണകുമാർ, സോമൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.
മഠാധിപതി പൂജനീയ സ്വാമിനി ഭവ്യാമൃത പ്രാണയ്ക്ക് സ്വീകരണം നൽകി
RECENT NEWS
Advertisment