മാഗ്‌സസെ അവാര്‍ഡ് ; ശൈലജയെ വെട്ടിയത് താനല്ലെന്ന് സീതാറാം യെച്ചൂരി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മുന്‍ ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്ക്ക് ശിപാര്‍ശ ചെയ്ത മാഗ്സസെ അവാര്‍ഡ് നിരസിച്ചതിന് പിന്നില്‍ താനല്ലെന്ന് വ്യക്തമാക്കി സീതാറാം യെച്ചൂരി. അവാര്‍ഡ് നിരസിച്ചത് ശൈലജ തന്നെയാണെന്ന് യെച്ചൂരി പറഞ്ഞു. ഇതിന് കടകവിരുദ്ധമായ നിലപാടുമായി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാധ്യമങ്ങളെ കണ്ടത് പാര്‍ട്ടിയിലെ ഭിന്നത പുറത്താക്കി. സ്വകാര്യ പരസ്യ ഏജന്‍സികളെ ഉപയോഗിച്ച്‌ കൊട്ടിഘോഷിച്ച ‘നിപ്പ, കൊവിഡ് പ്രതിരോധ മികവ് ‘ ന്റെ പേരിലായിരുന്നു കെ.കെ ശൈലജയ്ക്ക് മാഗ്സസെ അവാര്‍ഡ് ശിപാര്‍ശ ചെയ്തത്.

രാജ്യത്ത് ഏറ്റവുമധികം പേര്‍ കൊവിഡ് മൂലം മരിച്ച സംസ്ഥാനത്ത് ഭരണ പരാജയം മറയ്ക്കാന്‍ ആരംഭിച്ച പി.ആര്‍ പ്രചാരണം ആഗോള തലത്തിലെ മാഗ്സസെ അവാര്‍ഡ് വിവാദത്തിലേക്ക് വരെ വളര്‍ന്നത് പാര്‍ട്ടിക്ക് കൂടുതല്‍ തലവേദനയായി.  കഴിഞ്ഞ ദിവസം മന്ത്രിസഭാ പുനഃസംഘടനയില്‍ ശൈലജയെ ഉള്‍പ്പെടുത്താന്‍ ശ്രമം നടന്നെങ്കിലും മുഖ്യമന്ത്രി മുഖംതിരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മാഗ്സസെ വിവാദം പരസ്യമായത്. ആഴ്ചകള്‍ക്ക് മുമ്പ് നടന്ന മാഗ്സസെ ശിപാര്‍ശ സംഭവം വെള്ളിയാഴ്ച ചില മാധ്യമങ്ങള്‍ക്ക് എത്തിച്ചു നല്‍കിയത് പാര്‍ട്ടിയിലെ ഒരു വിഭാഗം തന്നെയാണെന്നാണ് സൂചന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയെ ഓടുന്ന തീവണ്ടിക്ക് മുന്നിൽ തള്ളിയിട്ടു കൊന്നു ; മകൻ അറസ്റ്റിൽ

0
ചെന്നൈ : പരിചരിക്കാൻ സമയമില്ലാത്തതിനെത്തുടർന്ന് വൃദ്ധയായ അമ്മയെ മകൻ ഓടുന്ന തീവണ്ടിക്കു...

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...