കസ്റ്റംസിനെ വെട്ടിച്ച്‌ പുറത്തു കടത്താന്‍ ശ്രമിച്ച ഒരുകിലോ സ്വര്‍ണം പിടികൂടി

For full experience, Download our mobile application:
Get it on Google Play

കരിപ്പൂര്‍ : കസ്റ്റംസിനെ വെട്ടിച്ച്‌ പുറത്തു കടത്താന്‍ ശ്രമിച്ച 1.017 കിലോഗ്രാം സ്വര്‍ണം കരിപ്പൂര്‍ പോലീസ് പിടികൂടി. കണ്ണൂര്‍ കുറുവയിലെ തമസ് കോട്ടേജിലെ കെ പി ഉമ്മര്‍ ഫാറൂഖ് (26) ആണ് പിടിയിലായത്. ദുബായില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്‌ പ്രസിന്റെ ഐഎക്‌സ് 356 വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്.

കസ്റ്റംസിനെ വെട്ടിച്ച്‌ വിമാനത്താവളത്തിന് പുറത്തു കടന്ന യാത്രക്കാരനെ പോലീസ് എയ്ഡ്‌പോസ്റ്റിന് സമീപംവെച്ച്‌ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. സ്വര്‍ണം ഇല്ലെന്നായിരുന്നു ഇയാള്‍ പോലീസിനോട് പറഞ്ഞത്. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച്‌ എക്‌സ്‌റേ പരിശോധന നടത്തിയപ്പോള്‍ നാലു സ്വര്‍ണഗുളികകള്‍ ശരീരത്തില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തി. സ്വര്‍ണത്തിന് 45 ലക്ഷം രൂപ വരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...

കോളേജുകളിൽ‌ ‘അതിഥി’ വിദ്യാർഥികളെത്തും ; പഠനവും ജീവിതച്ചെലവും സർക്കാർ ഏറ്റെടുക്കും

0
തിരുവനന്തപുരം : സർക്കാർ സ്പോൺസർഷിപ്പിൽ വിദേശത്തെയും മറ്റു സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ കേരളത്തിൽ...

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ ഭീഷണി ; കാമുകനെ ഇരുമ്പു ദണ്ഡ് കൊണ്ട് അടിച്ച് കൊന്നു

0
ലക്നൗ: കാമുകനെ ഇരുമ്പുദണ്ഡ‍് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം വാഹനമടക്കം കത്തിച്ച...