മമതയുമായി സഹകരിക്കാൻ സി.പി.ഐ എം ; കോൺഗ്രസിനോട് സ്വീകരിച്ച അതെ നയമെന്ന് സീതാറാം യെച്ചൂരി

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത : ദേശിയ തലത്തിൽ തൃണമൂൽ കോൺഗ്രസിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തയാറെന്ന് സിതാറാം യെച്ചൂരി. കോൺഗ്രസിനോട് സ്വീകരിച്ച അതെ നയം മമത ബാനർജിയോടുമെന്ന് സീതാറാം യെച്ചൂരി. ഈ മാസം 20 ന് സോണിയ ഗാന്ധി വിളിച്ച യോഗത്തിൽ മമത ബാനർജിക്കൊപ്പം സീതാറാം യെച്ചൂരിയും പങ്കെടുക്കും. ബി.ജെ.പി വിരുദ്ധത മുൻനിർത്തിയുള്ള പ്രതിപക്ഷ നിരയിൽ സി.പി.എമ്മും തൃണമൂലും മുൻപും ഭാഗമായിരുന്നുവെന്നു യോഗ തീരുമാനങ്ങൾ വിശദീകരിച്ച് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ചൂണ്ടിക്കാട്ടി.

വിശാലസഖ്യ രൂപീകരണത്തിനുള്ള മമതയുടെ നീക്കത്തില്‍ നിര്‍ണ്ണായകമായിരുന്നു സോണിയഗാന്ധിയും രാഹുല്‍ഗാന്ധിയുമായുള്ള കൂടിക്കാഴ്ച. പ്രാദേശിക തലത്തിലും ബി.ജെ.പിക്കെതിരായി സഖ്യം വേണമെന്ന ചര്‍ച്ചയിലെ തീരുമാനമനുസരിച്ചാണ് മമതയുടെ തുടര്‍ നീക്കങ്ങള്‍. ബി.ജെ.പിയെ അധികാരത്തില്‍ നിന്നകറ്റിയ സംസ്ഥാനങ്ങളിലേക്കും സഖ്യ ചര്‍ച്ചകള്‍ വ്യാപിപ്പിക്കനാണ് തീരുമാനം. ദില്ലിക്ക് പിന്നാലെ കേരളവും മമതയുടെ പരിഗണന പട്ടികയിലുണ്ടെന്നാണ് വിവരം.

അതേസമയം പെഗാസെസുമായി ബന്ധപ്പെട്ട് മമതയുടെ നീക്കങ്ങളെ പ്രശംസിച്ച് ശിവസേന രംഗത്തെത്തിയത് സഖ്യത്തിനുള്ള പിന്തുണയുടെ സൂചനയായി. ഫോണ്‍ ചോര്‍ത്തലിന് ഇരയായ സ്വന്തം സംസ്ഥാനത്തെ പൗരന്മാരുടെ അവകാശ സംരക്ഷണത്തിന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച മമതയുടേത് ധീരമായ നിലപാടാണെന്നും ഉത്തരവാദിത്തമുള്ള ഭരണാധികാരിയാണ് മമതയെന്നും ശിവസേന മുഖപത്രമായ സാമ്നയില്‍ എഴുതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...