സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പോലും ആറന്മുള എം.എല്‍.എയുടെ വീടും ഓഫീസും തിരക്കി നടക്കേണ്ട ഗതികേട് ; ബാബു ജോര്‍ജ്ജ്

For full experience, Download our mobile application:
Get it on Google Play

കുളനട : ആറന്മുളയിലെ  യുഡിഎഫ് സ്ഥാനാർഥി അഡ്വ കെ ശിവദാസൻ നായരുടെ കുളനട പഞ്ചായത്തിലെ പര്യടന പരിപാടി ഡിസിസി പ്രസിഡന്റ് ബാബു ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ശബരിമല വിഷയത്തിൽ ഖേദിച്ച കടകംപള്ളിയോട് കോപിക്കുന്ന പാർട്ടിനേതാക്കളാണ് സിപിഎമ്മിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കുക എന്ന തന്ത്രമാണ് ഭരണത്തിലും തെരഞ്ഞെടുപ്പിലും ഇടതുപക്ഷം പ്രയോ​ഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ശിവദാസൻ നായർ എംഎൽഎ ആയിരിക്കുമ്പോൾ അദ്ദേഹത്തിന്റെ വീട്ടിലും ഓഫീസിലും എപ്പോഴും സമീപിക്കാവുന്ന സാഹചര്യമുണ്ടായിരുന്നു എന്ന് ബാബു ജോർജ്ജ് പറഞ്ഞു. ഇപ്പോൾ ഇടതുപക്ഷ പ്രവർത്തകർ തന്നെ എംഎൽഎയുടെ വീടും ഓഫീസും അന്വേഷിച്ച് നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഡോ പി എ സാജുദ്ദീൻ, തുളസീധരൻപിള്ള, വിനീത അനിൽ തുടങ്ങിയവർ പ്രസം​ഗിച്ചു. പ്രവർത്തകർ ഷാളണിയിച്ച് സ്വീകരിച്ചതിന് ശേഷം പേര് വിളിക്കാത്ത ആരെങ്കിലും ഉണ്ടോ എന്നന്വേഷിച്ചപ്പോഴാണ് ഇമ്മാനുവൽ എന്ന കൊച്ചുമിടുക്കൾ ഷാളണിയിക്കാൻ എത്തിയത്.

ഉദ്ഘാടനത്തിന് ശേഷം പര്യടന വാഹനം ​ഗുരുനാഥൻമകുടി ക്ഷേത്രത്തിന് സമീപത്തുകൂടിയുള്ള വഴിയിലൂടെ കൈപ്പുഴ ഭാ​ഗത്ത് എത്തിയപ്പോള്‍  പരാതിയുമായി നാട്ടുകാരിൽ ചിലർ എത്തി. റേഷൻകാർഡ് സംബന്ധിച്ചും ക്ഷേമ പെൻഷൻ ലഭിക്കുന്നില്ലെതുമാണ് പരാതിയായി നല്‍കിയത്. ഇവ പരിഹരിക്കാൻ ​ഗ്രാമപഞ്ചായത്ത് അം​ഗം ഉൾപ്പെടെയുള്ളവരെ ചുമതലപ്പെടുത്തി യാത്ര തുടർന്നു. കുളനട ജംക്ഷൻ വഴി മാന്തുക വഴി ഞെട്ടൂരിൽ സ്വീകരണത്തിന് ശേഷം തേരകത്തിനാൽ ജംക്ഷനിൽ എത്തി.

കഴിഞ്ഞ പ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ട എംഎൽഎ പ്രദേശത്തെ റോഡ് വികസനത്തിന് എതിര് നിന്ന കാര്യം നാട്ടുകാർ അറിയിച്ചു. പ്രശ്നത്തിന് പരിഹാരം കാണുമെന്ന ഉറപ്പും ശിവദാസന്‍ നായര്‍ നൽകി. കുണ്ടുംകുഴിയും നിറഞ്ഞ റോഡിലൂടെ യാത്ര തുടർന്നു. ഉള്ളന്നൂർ, പൈവഴി എന്നിവിടങ്ങൾ ഒട്ടേറെ പാർട്ടിപ്രവർത്തകരും സാധാരണക്കാരും ഹാരാർപ്പണം നടത്തി. പാണിൽ, രാമൻചിറ, അമ്പലക്കടവ്, മണത്തറ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ഉളനാട്ടിൽ പ്രചാരണം സമാപിച്ചു. ആന്റോ ആന്റണി എംപി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണ്ഡല പുനർനിർണയ ബിൽ വന്നതിന് ശേഷം നിലപാട് വ്യക്തമാക്കുമെന്ന് സുപ്രിയ സുലെ ; അഭ്യൂഹങ്ങൾ...

0
മുംബൈ: എൻസിപി (ശരദ് പവാർ വിഭാഗം) നേതാക്കൾ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര...

യുവതിയെയും മകളെയും പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമം ; മുൻ പങ്കാളി ഒളിവിൽ

0
തിരുവനന്തപുരം : ബന്ധം ഉപേക്ഷിച്ചതിലെ വൈരാഗ്യത്തെ തുടർന്ന് തിരുവനന്തപുരത്ത് യുവതിയെയും മകളെയും...

വള്ളിക്കോട് – കൈപ്പട്ടൂര്‍ റോഡില്‍ പാലത്തിന് കൈവരിയില്ല : വാഹന യാത്ര ഭീതിയില്‍

0
പത്തനംതിട്ട : വള്ളിക്കോട് - കൈപ്പട്ടൂര്‍ റോഡില്‍ കൈവരിയില്ലാത്ത പാലം അപകട ഭീഷണിയാകുന്നു....

ആറന്മുള വള്ളസദ്യ ലോഗോ : അവസാന തീയതി ജൂലൈ 16

0
പത്തനംതിട്ട : ആറന്മുള വള്ളസദ്യ, ഉത്രട്ടാതി ജലമേള -2026 എന്നിവയ്ക്കായി ജില്ലാ...