ശിവഗിരി തീർത്ഥാടനം ; തീർത്ഥാടന പദയാത്രയുടെ വിളംബര ഘോഷയാത്ര കുടമുരുട്ടി ശാഖയിൽ നിന്നും ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: 91-ാ മത് ശിവഗിരി തീർത്ഥാടനവുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്ന 40-ാമത് തീർത്ഥാടന പദയാത്രയുടെ വിളംബര ഘോഷയാത്ര റാന്നി യൂണിയനിലെ കുടമുരുട്ടി ശാഖയിൽ നിന്നും ആരംഭിച്ചു. യോഗം റാന്നി യൂണിയന്‍ അഡ്മിനിസ്ട്രറ്റര്‍ മണ്ണടി മോഹന്‍ ഉദ്ഘാടനം ചെയ്തു. ഗുരു ധർമ്മ പ്രചാരണ സഭ റാന്നി മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. റാന്നി യൂണിയൻ മുൻ പ്രസിഡന്റ് കെ വസന്തകുമാർ മുഖ്യ പ്രഭാഷണം നടത്തി. പദയാത്ര കൺവീനറും ഗുരു ധർമ്മ പ്രചാരണ സഭ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ മനുരാജ് തീർത്ഥാടന സന്ദേശം നൽകി.

പദയാത്ര ക്യാപ്റ്റൻ പദ്മകുമാർ, ഗുരു ധർമ്മ പ്രചാരണ സഭ കേന്ദ്ര കമ്മറ്റി അംഗം ബിന്ദു വാസ്തവ, റാന്നി യൂണിയൻ വനിതാ സംഘം ചെയർ പേഴ്സൺ ഇന്ദിര മോഹൻദാസ്, ഗുരു ധർമ്മ പ്രചാരണ സഭ റാന്നി മണ്ഡലം സെക്രട്ടറി മനോജ് കുമാർ, ഗുരു ധർമ്മ പ്രചാരണ സഭ കോന്നി മണ്ഡലം സെക്രട്ടറി വി ജയചന്ദ്രൻ, കുടമുരുട്ടി ശാഖാ പ്രസിഡൻറ് വിനോദ് ഓലിയ്ക്കൽ, സെക്രട്ടറി സതീഷ് എന്നിവർ പ്രസംഗിച്ചു. വിളംബര ഘോഷയാത്ര റാന്നി യൂണിയനിലെ വിവിധ ശാഖായോഗങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി പദയാത്ര ആരംഭിക്കുന്ന തെങ്ങുംകാവ് ശാഖയിൽ സമാപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുബായ് എയർപോർട്ടിന് നേരെ 17 തവണ മിസൈൽ ആക്രമണം നടന്നതായി എയർപോർട്ട് സിഇഒ

0
ദുബായ് : പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ദുബായ് എയർപോർട്ടിനു നേരെ 17 തവണ...

നേപ്പാളിലെ മിന്നല്‍ പ്രളയം ; മരിച്ചവരുടെ എണ്ണം 1,420 ആയി

0
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,420 ആയി. കാണാതായ...
leopard

ഓവേലിയില്‍ കടുവയെ പിടിക്കാനായി സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി ; മുതുമലയിലെ ഉള്‍ക്കാട്ടിൽ തുറന്നുവിട്ടു

0
സുല്‍ത്താന്‍ബത്തേരി: വയനാട് അതിര്‍ത്തി പ്രദേശമായ തമിഴ്‌നാട്ടിലെ ഓവേലിയില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച...

കാലിഫോർണിയ ഇരട്ടക്കൊലപാതകം : നിർണ്ണായക തെളിവുകൾ കണ്ടെത്തി ; കുറ്റപത്രം സമർപ്പിച്ച് പോലീസ്

0
കാലിഫോർണിയ : സിലിക്കൺ വാലിയെയും പ്രവാസി മലയാളി സമൂഹത്തെയും ഒന്നടങ്കം ഞെട്ടിച്ച...