ക്രമസമാധാന വിഷയത്തില്‍ സര്‍ക്കാരിനെ മാധ്യമങ്ങളിലൂടെ വിമര്‍ശിക്കുന്ന ഗവര്‍ണര്‍ ആദ്യം ചെയ്യേണ്ടത് അത്തരം ഒരു പരാതി ഉണ്ടെങ്കില്‍ സര്‍ക്കാരിനെ നേരിട്ട് അറിയിക്കുക എന്നതാണ് ; മന്ത്രി വി. ശിവന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ക്രമസമാധാന പാലനത്തിനും ഭരണ നിര്‍വ്വഹണത്തിനും സര്‍ക്കാരിന് താല്‍പര്യം ഇല്ലെന്ന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ പരാമര്‍ശം വസ്തുതകള്‍ക്ക് നിരക്കാത്തതെന്ന് മന്ത്രി വി.ശിവന്‍കുട്ടി. ക്രമസമാധാന വിഷയത്തില്‍ സര്‍ക്കാരിനെ മാധ്യമങ്ങളിലൂടെ വിമര്‍ശിക്കുന്ന ഗവര്‍ണര്‍ ആദ്യം ചെയ്യേണ്ടത് അത്തരം ഒരു പരാതി ഉണ്ടെങ്കില്‍ സര്‍ക്കാരിനെ നേരിട്ട് അറിയിക്കുക എന്നതാണ്. ഒരു സാധാരണ ബി.ജെ.പി. നേതാവിനെ പോലെയാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും ശിവന്‍കുട്ടി വിമര്‍ശിച്ചു.

വിഴിഞ്ഞം വിഷയത്തില്‍ സര്‍ക്കാര്‍ എന്താണ് ചെയ്തതെന്ന് മനസ്സിലാക്കാതെയാണ് ഗവര്‍ണറുടെ വിമര്‍ശനം. ഗവര്‍ണര്‍ ആദ്യം ചെയ്യേണ്ടത് വിഴിഞ്ഞത്ത് ക്രമസമാധാനം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ എന്തൊക്കെ ചെയ്തു എന്ന് അന്വേഷിക്കലാണെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. സര്‍ക്കാരിനെ സഹായിക്കാന്‍ ബാധ്യതയുള്ള ഗവര്‍ണര്‍ പ്രതിപക്ഷ നേതാവിനെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. സ്ഥാനത്തും അസ്ഥാനത്തും മുഖ്യമന്ത്രിയെ വിമര്‍ശിക്കുകയാണ് ഗവര്‍ണറുടെ ഹോബി. അതേ സമയം താന്‍ താമസിക്കുന്ന രാജ്ഭവന്‍റെ ആര്‍ഭാടം കൂട്ടാനും ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുമുള്ള ആവശ്യങ്ങള്‍ നിരന്തരം ഉന്നയിക്കുന്നതില്‍ ഗവര്‍ണര്‍ യാതൊരു മടിയും കാണിക്കുന്നില്ല.

ഒരു ബില്ല് നിയമസഭയില്‍ അവതരിപ്പിക്കുന്നത് സര്‍ക്കാരിന്‍റെ തീരുമാനപ്രകാരമാണ്. സര്‍ക്കാര്‍ ഏത് ബില്ല് അവതരിപ്പിക്കണമെന്ന് പറയാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ല. വിഴിഞ്ഞത്ത് സമരക്കാര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച്‌ നിരവധി പോലീസുകാരാണ് ആശുപത്രിയിലുള്ളത്. വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാനുള്ള ശ്രമത്തില്‍ രാജ്യാന്തര ഏജന്‍സി ഉണ്ടെന്ന ആരോപണങ്ങളോട് ഗവര്‍ണറുടെ മറുപടി എന്താണെന്നും മന്ത്രി വി. ശിവന്‍കുട്ടി ചോദിച്ചു.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുടിവെള്ളത്തെ ചൊല്ലി വൻ സംഘർഷം ; ഒരാൾ കൊല്ലപ്പെട്ടു ; മൂന്ന് പേർക്ക് ഗുരുതര...

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിൽ കുടിവെള്ളത്തെച്ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ വൻ...

കൊച്ചിയിൽ ജനം പൊറുതിമുട്ടിയ പ്രശ്‌നത്തിന് പരിഹാരം കാണാൻ സിറ്റി പോലീസ് യോഗം വിളിച്ചു ;...

0
കൊച്ചി: നഗരത്തിൽ ട്രാഫിക് ബ്ലോക്കുകളും റോഡപകടങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി...

ഒമാൻ തീരത്ത് കപ്പലിൽ ഇന്ത്യൻ നാവികൻ മരിച്ചു

0
മസ്കറ്റ്: ഒമാൻ തീരത്ത് കപ്പലിൽ വെച്ച് ഇന്ത്യൻ നാവികൻ മരണപ്പെട്ടതായി മസ്കറ്റിലെ...

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി ; നേതൃത്വത്തെ വെല്ലുവിളിച്ചവരെ ഒഴിവാക്കി

0
കൊൽക്കത്ത: പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾക്കും പ്രതിസന്ധികൾക്കും പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വൻ...